സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികൾ സുപ്രീംകോടതി റദ്ദാക്കി . ഇഷാ ഫൗണ്ടേഷനിൽ തന്റെ പെൺമക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലെ നടപടികളാണ് സുപ്രീംകോടതി തള്ളിയത്. ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികളാണ് സുപ്രീം കോടതി റദ്ദാക്കിയത്.
സ്ത്രീകൾ പ്രായപൂർത്തിയായവരും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തിൽ താമസിക്കുന്നവരാണെന്ന് കോടതി വ്യക്തമാക്കി. സദ്ഗുരു ഇവരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഹർജിയിൽ പിതാവിന്റെ ആരോപണം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

പെൺകുട്ടികളുടെ പിതാവ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഫൗണ്ടേഷനിൽ പൊലീസ് റെയ്​ഡും നടത്തി. എന്നാൽ, ഇത്തരം നടപടികൾ ആളുകളേയും സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്താൻ പാടില്ലെന്ന്, വാദത്തിനിടെ, ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹർജിയിൽ പറഞ്ഞ 42 -ഉം 39- ഉം പ്രായമുള്ള സ്ത്രീകൾ പിതാവിന്റെ ആരോപണം നിഷേധിച്ചു. ഇവർ ആശ്രമത്തിലെ അന്തേവാസികളാണെന്നും ഇഷ ഫൗണ്ടേഷൻ അറിയിച്ചു. ഇരുവരേയും ഹൈക്കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സ്ത്രീകളിൽ ഒരാൾ വീഡിയോ കോൾ വഴി സുപ്രീംകോടതിയിലും ഹാജരായിരുന്നു. താനും സഹോദരിയും ആശ്രമത്തിലെ താമസക്കാരാണെന്നും എട്ട് വർഷമായി പിതാവ് തങ്ങളെ പീഡിപ്പിക്കുകയാണെന്നുമാണ് സുപ്രീംകോടതിയിൽ ഇവർ നൽകിയ മൊഴിയിൽ പറയുന്നത്.

ഇതോടെ സ്ത്രീകൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരേ നടത്താൻ നിർദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി. ഹർജിക്കാരനായ പിതാവിന് ഇവരെ പൊലീസിനൊപ്പമല്ലാതെ ആശ്രമത്തിലെത്തി കാണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഈ ഉത്തരവ് ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

English summary: Solace to Sadhguru; The Supreme Court rejected the habeas corpus petition against Isha Foundation

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!