web analytics

അമേരിക്കയിൽ വീണ്ടും വിമാനാപകടം; പിന്നാലെ വീടുകൾക്കും കാറുകൾക്കും തീപിടിച്ചു

വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം

അമേരിക്കയിൽ വീണ്ടും വിമാനം തകർന്നു വീണു. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിലാണ് ചെറുവിമാനം തകർന്നുവീണത്. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.(Small Plane Crashes In America)

റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിലുള്ള വീടുകൾക്കു മുകളിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തെ തുടർന്ന് വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം.

തീപിടുത്തത്തെ തുടർന്ന് മാളിനു സമീപത്തേക്കുള്ള റോഡുകൾ അടച്ചുവെന്ന് ഫിലാഡെൽഫിയ ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം ഒരു പാസഞ്ചർ വിമാനവും മിലിട്ടറി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ 67 പേരാണ് കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് മൂന്ന് മൈലിൽ (4.8 കിലോമീറ്റർ) താഴെയാണ് അപകടം നടന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img