കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയെ പതിനാറുകാരിയെ പരിചയപ്പെട്ടത്. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാക്കളെയും ആലുവയിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി
മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി എന്നാരോപിച്ച് മലപ്പുറത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ഒതുക്കുങ്ങലിലാണ് സംഘർഷമുണ്ടായത്. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.
ഏറ്റുമുട്ടലിനു പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ അടിപിടിയുണ്ടായെന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പ്രതികരിച്ചു. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.