കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം

കണ്ണൂർ: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. കണ്ണൂർ ഇരിട്ടിയി പുന്നാട് വെച്ചാണ് അപകടമുണ്ടായത്. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പുന്നാട് ടൗണിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്‌ളോഗര്‍ ജുനൈദിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം … Continue reading കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം