സോഷ്യൽ മീഡിയയിൽ സജീവമായ ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോഴിതാ രഞ്ജിനിയുടെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു..സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. യാത്രയുടെ ചിത്രങ്ങളും സ്റ്റൈലിഷ് ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ടുകളുമെല്ലാം ഇതിൽ ഉൾപ്പെടും. ഇപ്പോഴിതാ കൂട്ടുകാരനൊപ്പം നടത്തിയ മൂന്നാർ യാത്രയുടെ ചിത്രങ്ങളാണ് ഗായിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.മൂന്നാറിന്റെ മനോഹരമായ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങളും കൂട്ടുകാരനെ ചുംബിക്കുന്ന ചിത്രവുമെല്ലാം ഇതിലുണ്ട്. ‘മൗന്റെയ്ൻ കാളിങ്’ എന്ന ക്യാപ്ഷനോടെ രണ്ട് ദിവസം മുമ്പാണ് രഞ്ജിനി ചിത്രങ്ങൾ പങ്കുവെച്ചത്.
പാട്ടിനൊപ്പം മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്നയാളാണ് രഞ്ജിനി ജോസ്. ‘മേലേവാര്യത്തെ മാലാഖകുട്ടികൾ’ എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ട് സിനിമാരംഗത്തെത്തിയ രഞ്ജിനി, പിന്നീട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി. ഇടക്കാലത്ത് സിനിമയിലും അഭിനയിച്ച താരത്തിന് ഇപ്പോൾ സ്വന്തമായി ബാൻഡുമുണ്ട്.പുതിയ പോസ്റ്റ് ഇതിനോടകം വൈറലാണ് .നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര