web analytics

യുകെയിൽ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് ഇന്ത്യക്കാരൻ !

യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കണ്ടെത്തിയ ഇന്ത്യൻ വംശജന് 9 വർഷം തടവ്. ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. ലണ്ടൻ ഹാരോ ക്രൗൺ കോടതിയുടേതാണ് നടപടി. രാജ്യത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ പ്രതിയുടെ പേര് ആജീവനാന്തം ചേർക്കും.

സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട പതിനെട്ടും പതിനാറും വയസ്സുള്ള 2 പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.

നാല് വർഷത്തെ ഇടവേളകളിൽആണ് സമാനമായ രീതിയിൽ ഹിമാൻഷു മക്വാന കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചത്. ഓൺലൈൻ വഴി കൗമാരക്കാരായ പെൺകുട്ടികളെ ഹിമാൻഷു മക്വാന വശത്താക്കുകയായിരുന്നു.

സ്നാപ് ചാറ്റ് അക്കൗണ്ട് വഴിയാണ് 2019 ൽ 18 കാരിയുമായി പ്രതി ആശയവിനിമയം നടത്തിയത്. കുറച്ച് മാസങ്ങളിലെ ഓൺലൈൻ ചാറ്റിങ്ങിന് ശേഷം നേരിൽ കാണാൻ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫിസ് ബ്ലോക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

2023 ഏപ്രിലിൽ വീണ്ടും സ്നാപ് ചാറ്റിൽ 16 വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിയോട് ചാറ്റിങ് തുടങ്ങി. 19 വയസ്സുള്ള ആളായി വേഷമിട്ടായിരുന്നു രണ്ടാമത്തെ ഇരയെ ഇയാൾ വശത്താക്കിയത്.

അധിക നാൾ കഴിയും മുൻപേ പെൺകുട്ടിയുടെ സ്കൂളിനടുത്തുള്ള തെരുവിൽനിന്ന് കാറിൽ കയറ്റി ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

2023 നവംബർ 27 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 2019 ലും തുടർന്ന് 2023 ലും പീഡനം നടത്തിയത് ഇയാൾത്തന്നെ ആണെന്ന് തിരിച്ചറിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img