web analytics

കൊച്ചിയില്‍ ബാറിൽ ആക്രമണത്തിനിടെ വെടിവെപ്പ്; 2 ജീവനക്കാർക്ക് വെടിയേറ്റു, ഒരാളുടെ നില ​അതീവഗുരുതരം

കൊച്ചിയില്‍ ബാറിൽ ആക്രമണത്തിനിടെയുണ്ടായ വെടിവയ്പ്പിൽ രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊച്ചി കത്രിക്കടവിലെ ഇടശേരി ബാറില്‍തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു സംഭവം. രാത്രിയോടെ ബാറിലെത്തിയ സംഘം മാനേജരെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തി. അക്രമി സംഘത്തെ തടയാന്‍ ശ്രമിക്കവെയാണ് ജീവനക്കാർക്ക് വെടിയേറ്റത്. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ആക്രമണത്തില്‍ ബാര്‍ മാനേജര്‍ ജിതിന് ക്രൂരമായി മര്‍ദനമേറ്റു. വെടിയേറ്റവരിൽ ഒരാൾ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവത്തിന് ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളഞ്ഞു. എയർ പിസ്റ്റൾ ഉപയോ​ഗിച്ചാണ് വെടിയുതിർത്തതെന്നാണ് സൂചന. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Read also: ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലായിരുന്ന മലയാളിയടക്കം 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img