‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം
കൊച്ചി: ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആദ്യമായി സംവിധായകയായി അരങ്ങേറ്റം കുറിക്കുന്നു.
തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എൻറർടെയ്ൻമെൻറ്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു.
സൂര്യയുടെ സാന്നിധ്യം ശ്രദ്ധേയമായി
ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ക്ലാപ്പ് നൽകി ചിത്രത്തിന് തുടക്കം കുറിച്ചു. ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ്.എൻ. സ്വാമി, നസ്രിയ, ജിത്തു മാധവൻ, ആൽബി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ക്യാമറ പൂജയും സ്വിച്ച് ഓൺ കർമ്മവും ഷൈജു ഖാലിദ് നിർവ്വഹിച്ചു.
ഷിഫിനയുടെ ആദ്യ സംവിധാനം
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കറാണ് ഈ ചിത്രത്തിന്‍റെ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നത്.
ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക ഷൂട്ടിംഗ് ഏപ്രിൽ 6 മുതൽ കൊടുങ്ങല്ലൂരിൽ ആരംഭിക്കും. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.
വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി
ശക്തമായ ടെക്നിക്കൽ ടീം
ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം ബിബിൻ അശോക്, ഗാനരചന വിനായക് ശശികുമാർ എന്നിവരാണ് നിർവഹിക്കുന്നത്.
സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ദിലീപ് നാഥ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
English Summary:
Shifina Babin, who worked as an assistant on popular films like Romancham and Aavesham, is now stepping into direction with her debut Malayalam film. The team officially launched the project at a grand ceremony in Kochi, where actor Suriya and several prominent film personalities attended. With a strong technical crew and an impressive lineup behind the scenes, the film has already started generating buzz, and the team will begin shooting soon in Kodungallur.









