ആരെയും അറിയിക്കാതെ പുറത്തുപോകും, പലരും കാണാന്‍ വരും
ന്യൂഡൽഹി: ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപ്രവർത്തകർ.
ഷഹീന്റെ പെരുമാറ്റം പലപ്പോഴും വിചിത്രമായിരുന്നുവെന്നും, അവരെ കാണാൻ ആളുകൾ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നുവെന്നും ആശുപത്രിയിലെ സഹപ്രവർത്തകർ പറയുന്നു.
മെഡിക്കൽ കോളേജിലെ ചട്ടങ്ങൾ പാലിക്കാൻ ഷഹീൻ പലപ്പോഴും തയ്യാറായിരുന്നില്ല. ആരെയും അറിയിക്കാതെ കോളേജിൽ നിന്ന് പുറത്തുപോകുന്നതും പതിവായിരുന്നു.
ഇതിനെതിരെ മാനേജ്മെന്റിന് പരാതികളും ലഭിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലൊരു ഗുരുതര കേസിൽ അവർ ഉൾപ്പെടുമെന്ന് കരുതിയില്ലെന്നാണ് സഹപ്രവർത്തകരുടെ പ്രതികരണം.
ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്‌ന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്ത് എന്ന വിഭാഗത്തിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റ് ചുമതല ഡോക്ടർ ഷഹീനായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ലഖ്‌നൗ സ്വദേശിനിയായ ഷഹീൻ, ഫരീദാബാദിലെ അൽ–ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ഫരീദാബാദിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തക കൂടിയാണ് ഷഹീൻ.
ഷഹീന്റെ കാറിൽ നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾക്കായി 40 മുതൽ 50 ലക്ഷം രൂപ വരെ ഇവർ സമാഹരിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സഫർ ഹയാത്തുമായുള്ള വിവാഹബന്ധം 2015-ൽ വേർപെടുത്തിയ ഷഹീന് മഹാരാഷ്ട്രയുമായി ഉണ്ടായിരുന്ന പഴയ ബന്ധങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ട്.
ഡൽഹിയിൽ നടന്ന സ്ഫോടനക്കേസിലെ പ്രതി ഉമർ നബിയും ഷഹീന്റെ സഹപ്രവർത്തകനായിരുന്നു. ഇന്ത്യയിൽ വ്യത്യസ്ത ഭീകരാക്രമണങ്ങൾ
നടത്താനുള്ള പദ്ധതികളെക്കുറിച്ച് ഉമർ നബി സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നെന്ന് ഷഹീൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫരീദാബാദിലെ സംഘത്തിലെ ഏറ്റവും കടുത്ത ആശയനിലപാടുള്ളത് ഉമർ നബിയാണെന്നും അവർ പറഞ്ഞു.
ഷഹീനിന് പുറമെ, ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, ഡോ. അദീൽ മജീദ് റാഥർ എന്നിവരും ഈ ഭീകരമൊഡ്യൂളിന്റെ ഭാഗമായിരുന്നുവെന്നാണ് വിവരം.
English Summary
Colleagues describe arrested doctor Shaheen Shahid, accused of terror links, as having unusual behavior and frequently disappearing from college without notice. Shaheen allegedly handled recruitment for the women’s wing of Jaish-e-Mohammed in India. She worked at Al-Falah Medical College in Faridabad alongside other arrested suspects. Police recovered weapons from her car, and she is accused of raising ₹40–50 lakh for terror activities. Investigators are probing her past connections, including in Maharashtra. She admitted that fellow doctor Umar Nabi often spoke about carrying out multiple terror attacks in India.
shaheen-shahid-terror-links-jaish-recruitment-faridabad
Shaheen Shahid, Jaish-e-Mohammed, Terror Recruitment, Faridabad, NIA Probe, Al Falah Medical College, Umar Nabi, Terror Module, Delhi Investigation, Weapons Seizure









