web analytics

രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ; വടികൊണ്ട് അടിച്ചതിന്റെ പാടുകൾ; കഴുത്തിലെ മുറിവിൽ അസ്വാഭാവികത; പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജ് വിദ്യാർഥിയുടെ മരണം കൊലപാതകമോ? ദുരൂഹതകൾ നിറഞ്ഞ തെളിവുകളുമായിപോസ്റ്റ്മോർട്ടം റിപ്പോർട്ട്

വൈത്തിരി: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജ് വിദ്യാർഥിയുടെ മരണം കൊലപാതകമോ? ദുരൂഹതകൾ നിറഞ്ഞ തെളിവുകളുമായിപോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്നു റിപ്പോർട്ടിൽ പറയുന്നു. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. മരണകാരണം തൂങ്ങിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാവ് ഷീബ മുഖ്യമന്ത്രി, എഡിജിപി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥനെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായും പരസ്യവിചാരണ നടത്തിയതായും ഇതേത്തുടർന്നാണു സിദ്ധാർഥന്റെ മരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.
പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടൾപ്പെടെ 12 പേരെയാണ് സസ്പെൻഡ് ചെയ്തത്. സിദ്ധാർഥന്റെ മരണത്തിൽ വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്നാണ് സസ്പെൻഷൻ തീരുമാനമെടുത്തത്.

 

spot_imgspot_img
spot_imgspot_img

Latest news

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ...

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി’യെ തേടി നെറ്റിസൺസ്

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി'യെ തേടി...

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം കോയമ്പത്തൂർ: നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ...

Other news

ഹൈക്കോടതി വിലക്ക് ലംഘിച്ച് ഗുരുവായൂർ നടപ്പുരയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വേണ്ടും കേസ് ഗുരുവായൂർ: കേരളത്തിലെ പ്രമുഖ...

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം; സന്ദര്‍ശനാനുമതി

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം സഞ്ചാരികള്‍ക്ക് ഇടുക്കി...

പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിച്ചു; അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവുശിക്ഷ

പത്താം ക്ലാസ് വിദ്യാർഥിക്ക് പീഡനം; വീട്ടമ്മയ്ക്ക് 54 വർഷം തടവ് ചെന്നൈയിൽ പത്താംക്ലാസിൽ...

ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ അന്തരിച്ചു

ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ...

ചാറ്റ് ജിപിടി ആളുകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു; ഓപ്പൺ എഐക്കെതിരെ 7 കേസുകൾ

ഓപ്പൺ എഐക്കെതിരെ 7 കേസുകൾ പ്രമുഖ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ...

ആളുകൾ പണയം വച്ച ഒരു കോടി രൂപയുടെ 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ

2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ ചെന്നൈ ∙ മദ്യാസക്തി...

Related Articles

Popular Categories

spot_imgspot_img