web analytics

തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയ്ക്ക് കനത്ത തിരിച്ചടി; 7 എംഎൽഎമാർ രാജിവച്ചു

ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതിനിടെ ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. 7 എഎപി എംഎൽഎമാർ രാജി വെച്ചു. മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ പാർട്ടി വിട്ടത്.(Seven AAP MLA’s resigned)

പാർട്ടിയിലും അധ്യക്ഷൻ അരവിന്ദ് കെജരിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി എംഎൽഎമാർ നേതൃത്വത്തിനു കത്ത് കൈമാറി. നരേഷ് യാദവ് (മെഹ്റൗലി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൽ ലാൽ (കസ്തൂർബ ന​ഗർ), പവൻ ശർമ (ആർദർശ് ന​ഗർ), ഭാവ്ന ​ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്‍വാസൻ) എന്നിവരാണ് പാർട്ടിയിൽ നിന്നു രാജി വച്ചത്.

ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എഎപി മിന്നും ജയം സ്വന്തമാക്കിയാണ് അധികാരത്തിലെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img