web analytics

‘കൊല്ലാൻ തോന്നി കൊന്നു’; മൊഴിയിൽ മലക്കം മറിഞ്ഞ് ഹരികുമാർ; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പോലീസ്

കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് പ്രതിയുടെ വാദം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ മൊഴി മാറ്റി പറഞ്ഞ് അമ്മാവൻ ഹരികുമാർ. കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് പ്രതിയുടെ വാദം. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും പ്രതി മൊഴി നൽകി.(Balaramapuram murder case; accused changed his statement)

അതേസമയം സഹോദരിയുമായി പ്രശ്‌നമുണ്ടെന്ന ഹരി കുമാറിന്റെ ഇന്നലത്തെ മൊഴി ഇന്ന് നിഷേധിക്കുകയാണ് ചെയ്തത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൊലപാതകത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണെന്നും തിരുവനന്തപുരം റൂറല്‍ എസ്പി കെഎസ് സുദര്‍ശന്‍ പ്രതികരിച്ചു. പ്രതി കുറച്ച് നാളായി ചികിത്സയിലാണ് എന്നും വ്യക്തമായ കണ്ടെത്തലുകളിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് വിരലടയാളം അടക്കം ശേഖരിക്കുന്നതിനായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img