web analytics

വാരണാസി, കാശി, ഭുവനേശ്വർ… ഇത്തവണ പിറന്നാൾ ദിനത്തിലും കർമനിരതനാകാൻ പ്രധാനമന്ത്രി

സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനമാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രധാനമന്ത്രിക്ക് ജന്മദിനം പ്രവൃത്തി ദിനമായിരിക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.September 17 is Prime Minister Narendra Modi’s 74th birthday

എന്നാൽ, ഇത്തവണ പതിവിൽനിന്നും വ്യത്യസ്തമായി പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി മൂന്നു നഗരങ്ങളിൽ സന്ദർശനം നടത്തുമെന്നും വിവരമുണ്ട്.

തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽനിന്നായിരിക്കും പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസത്തിലെ യാത്ര തുടങ്ങുക. കാശിയിലെ പ്രശസ്തമായ വിശ്വനാഥ ക്ഷേത്രത്തിൽ മോദി ദർശനം നടത്തും.

ഉച്ചയ്ക്കുശേഷം ബിജെപി ഭരിക്കുന്ന ഒഡീഷയിൽ എത്തും. അവിടെ ഭുവനേശ്വറിൽ വച്ച് സുഭദ്ര പദ്ധതിയുടെ ആദ്യഗഡു സ്ത്രീകൾക്ക് കൈമാറും. ഒഡീഷയിലെ 21 നും 60 നും ഇടയിൽ പ്രായമുള്ള 1 കോടിയിലധികം സ്ത്രീകൾക്ക് സുഭദ്ര യോജനയുടെ കീഴിൽ അടുത്ത അഞ്ച് വർഷത്തേക്ക് 10,000 രൂപ വാർഷിക സഹായം ലഭിക്കുന്ന പദ്ധതിയാണിത്.

നാഗ്പൂരിലേക്ക് ആയിരിക്കും പിറന്നാൾ ദിവസത്തിലെ മോദിയുടെ അവസാന യാത്രയെന്നാണ് നിലവിലെ വിവരം. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ നാഗ്പൂരിലെ ആദ്യ സന്ദർശനമാണ്.

പിഎം വിശ്വകർമ്മ യോജന പദ്ധതി ഒരു വർഷം പൂർത്തിയായതിനോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികൾ പ്രധാനന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം മോദിയുടെ പിറന്നാൾ ദിനത്തിലാണ് ഈ പദ്ധതിക്ക് തുടക്കമായത്.

എല്ലാ വർഷത്തെയും പോലെ ബിജെപിയും ഇത്തവണ പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്ന് രാജ്യവ്യാപകമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ ആശുപത്രികളിലും സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തും

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

Related Articles

Popular Categories

spot_imgspot_img