web analytics

തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം; നിരവധി വീടുകളിൽ വെള്ളം കയറി, തീരത്ത് ജാഗ്രത

തൃശൂർ: തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരങ്ങളില്‍ വ്യാപക കടലാക്രമണം. തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾ നശിച്ചു.

തൃശൂർ ജില്ലയിലെ പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം, വഞ്ചിപ്പുര എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായിരിക്കുന്നത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽ ചുഴലി അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരത്ത് പൊഴിയൂരിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. കടലാക്രമണത്തിൽ റോഡ് പൂർണമായും തകർന്നു. മത്സ്യബന്ധന ഉപകരണങ്ങൾക്കും നിരവധി യാനങ്ങൾക്കും നാശം സംഭവിച്ചു.തീരത്തെ വീടുകളിലും വെള്ളം കയറി.

ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി. പള്ളിത്തോടുള്ള നിരവധി വീടുകളിൽ കടൽവെള്ളം കയറി. വളഞ്ഞവഴിയിൽ 10 വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. രാവിലെ പുറക്കാട് കടൽ ഉൾവലിഞ്ഞിരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കടൽ ഉൾവലിയുന്നത്.

 

Read Also: വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് സംഘങ്ങൾ ഇടുക്കിയിലേക്ക് താവളം മാറ്റുന്നു

 

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമിനും വണ്ടിക്കുമിടയിൽപ്പെട്ട് യാത്രക്കാരന്റെ കാലറ്റു!

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ്‌ഫോമിനും വണ്ടിക്കുമിടയിൽപ്പെട്ട് യാത്രക്കാരന്റെ കാലറ്റു! പാലക്കാട്: ഓടിത്തുടങ്ങിയ...

Related Articles

Popular Categories

spot_imgspot_img