കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ട; 9 അടി നീളം, 88 കാലുകൾ; 2.6 കോടി കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന രാക്ഷസ പ്രാണിയുടെ തല പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ

കോടിക്കണക്കിന് വർഷങ്ങള്‍ക്കുമുമ്പ് കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ടകള്‍ ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍. 2018-ല്‍ നോര്‍ത്തംബെര്‍ലന്‍ഡില്‍നിന്ന് ലഭിച്ച ഫോസിലില്‍നിന്നാണ് ഭീമന്‍ തേരട്ടയുടെ ചുരുളഴിഞ്ഞത്.Scientists have recreated the head of a giant insect that lived 2.6 million years ago

ഇവിടത്തെ ഒരു മലഞ്ചെരിവില്‍നിന്നുവീണ് രണ്ടായിപ്പിളര്‍ന്ന പാറക്കഷ്ണത്തിനുള്ളില്‍ ഫോസില്‍ വെളിവാകുകയായിരുന്നു. അതുവഴിപോയ കേംബ്രിജിലെ മുന്‍ ഗവേഷകവിദ്യാര്‍ഥിയാണ് ഫോസില്‍ ആദ്യം കണ്ടത്.

പിന്നീട് നിരന്തരം പഠനങ്ങള്‍ക്കു വിധേയമാക്കിയശേഷമാണ് 2.6 കോടി കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒരു ഭീമന്‍ തേരട്ടയുടേതാണിതെന്ന് തിരിച്ചറിഞ്ഞത്. വംശനാശം സംഭവിച്ച ആര്‍ത്രോപ്ലൂറ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണിവ.

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രാണിയുടെ തല പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ. അട്ടയുടെയും പഴുതാരയുടെയും ശരീരഘടനയോട് സാമ്യമുള്ള ആർത്രോപ്ലൂറ എന്ന ഭീമാകാരൻ പ്രാണിയുടെ തലയാണ് വീണ്ടും സൃഷ്ടിച്ചത്. ഏകദേശം 290 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്‌ ഈ ബഗ്ഗുകൾ യൂറോപ്പിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

കാർബോണിഫറസ് കാലഘട്ടത്തിൽ ഭൂമിയിലെ അന്തരീക്ഷ ഓക്സിജന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചു. ഇത് ചില സസ്യങ്ങളുടെയും പ്രാണികളുടെയും വലിപ്പം വർധിക്കാൻ കരണമായെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇക്കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രാണികളിലൊന്നാണ് ആർത്രോപ്ലൂറ. ഈ ഭീമാകാരൻ പ്രാണിക്ക് 24 ശരീരഭാഗങ്ങളും 88 കാലുകളുമുണ്ട്. ഇവ ജീർണിച്ച സസ്യങ്ങളെയാണ് ഭക്ഷണമാക്കുന്നത്. പകൽ സമയം ഭൂരിഭാഗവും ഇവ ഭക്ഷണം കഴിക്കാനാണ് സമയം കളയുന്നത്.

പൂർണ വളർച്ചയെത്തുന്ന ആർത്രോപ്ലൂറയ്‌ക്ക് ഒരു കാറിന്റെ വലിപ്പമെങ്കിലും ഉണ്ടാകും. ഞണ്ട്, പഴുതാര, തേൾ, അട്ട, എന്നിവയുൾപ്പെടുന്ന ആർത്രോപോഡ ജീവി വിഭാഗത്തിലാണ് ഇവയും ഉൾപ്പെടുന്നത്. ദിനോസറുകളെയും മാമത്തുകളെയും പോലെ ഒരു കാലത്ത് കരയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ആർത്രോപോഡയിരുന്നു ആർത്രോപ്ലൂറ ബഗ്ഗുകളെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

1854 മുതൽ പലയിടങ്ങളിൽ നിന്നും ഇവയുടെ ഫോസിലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്‌ക്ക് തലഭാഗം ഉണ്ടായിരുന്നില്ല. എന്നാൽ കേടുപാടുകൾ സംഭവിയ്‌ക്കാത്ത തലകളോടുകൂടിയ രണ്ട് ആർത്രോപ്ലൂറ ഫോസിലുകൾ ഫ്രാൻസിൽ കണ്ടെത്തിയതോടെയാണ് ഇവയുടെ വ്യക്തമായ ശരീരഘടന ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img