web analytics

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലമടക്കുകളിൽ ചാരായം വാറ്റ്: കോട കണ്ടെടുത്ത് നശിപ്പിച്ചു: VIDEO

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലമടക്കുകളിൽ ചാരായം വാറ്റ്

ഇടുക്കി ഹൈറേഞ്ചിൽ മലയോര പ്രദേശങ്ങളിൽ ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം.പി യുടെയും ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാരായം വാറ്റി സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ കോട കണ്ടെടുത്ത് നശിപ്പിച്ചു.

കൊച്ചറ – മണിയൻ പെട്ടി മേഖലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന 440 ലിറ്റർ കോടയാണ് നശിപ്പിച്ചത്. 220 ലിറ്ററിന്റെ രണ്ട് തകരബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു.

സമീപവാസികളായ മുൻ വാറ്റുകേസ് പ്രതികളെക്കുറിച്ച് അന്വേഷിക്കുകയാണ്. പരിശോധനകളിൽ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം അനീഷ് ടി എ , അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ എൻ രാജൻ, തോമസ് ജോൺ പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിൽസ് ജോസഫ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img