web analytics

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

ഡൽഹി സ്ഫോടനത്തിനു മുന്‍പ് ചെങ്കോട്ടയിലെത്തി

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ് പ്രതികൾ ചെങ്കോട്ട പരിസരം സന്ദർശിച്ചിരുന്നെന്ന നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

സ്ഫോടക വസ്തുക്കളുമായി ഫരീദാബാദിൽ നിന്ന് അറസ്റ്റ് ചെയ്ത മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്. താനും ഉമറും നേരത്തെ ചെങ്കോട്ടയിൽ എത്തിയിരുന്നുവെന്നാണ് മുസമ്മിൽ നൽകിയ മൊഴി.

ഇതിന് തെളിവായി ഇയാളുടെ ഫോണിൽ നിന്ന് ഡിജിറ്റൽ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

മറ്റു സ്ഥലങ്ങളിലും സ്ഫോടനം നടത്താൻ ആസൂത്രണം ചെയ്തിരുന്നുവെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. 2026 ജനുവരി 26ന് സ്ഫോടനം നടത്താനായിരുന്നു പദ്ധതി.

ദീപാവലി ദിനത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പാക്കാനായില്ലെന്നും മുസമ്മിൽ മൊഴി നൽകി. എന്നാൽ സ്ഫോടന ലക്ഷ്യസ്ഥാനത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് 6.52ഓടെയാണ് ചെങ്കോട്ടയ്ക്ക് സമീപം ശക്തമായ സ്ഫോടനം നടന്നത്. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു സംഭവം.

ചെങ്കോട്ടയ്ക്കുമുന്നിലെ ട്രാഫിക് സിഗ്നലിൽ കാർ നിർത്തിയ ഉടൻ സ്ഫോടനം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഈ സ്ഫോടനത്തിൽ 9 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കാർ ഓടിച്ചത് ഉമറാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ കൂട്ടാളികളായ ഡോ. മുസമ്മിൽ ഷക്കീലിനെയും ഡോ. അദീൽ അഹമ്മദ് റാത്തറിനെയും സ്ഫോടനത്തിനു മുൻപ് സ്ഫോടക വസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary

Investigators have found that the suspects in the Delhi blast had visited the Red Fort area before the explosion. This was revealed during the interrogation of Musammil Shakeel, who was arrested in Faridabad with explosives. Musammil admitted that he and his accomplice Umar had previously surveyed the Red Fort vicinity, a claim supported by data recovered from his phone.

He also revealed plans to carry out blasts at other locations, including one planned for January 26, 2026. A Diwali attack was also planned but did not materialize. The specific locations targeted remain unclear.

The explosion occurred at 6:52 PM on Monday near the Red Fort, close to Chandni Chowk market and Jama Masjid. Nine people were killed in the incident. The blast happened when a car, reportedly driven by Umar, stopped at a traffic signal.

Musammil Shakeel and another associate, Dr. Adeel Ahmed Rather, had been arrested earlier with explosives.

Delhi Blast, Red Fort, Chandni Chowk, Terror Probe, Musammil Shakeel, Explosives Case, Umar, Jama Masjid, NIA Investigation, Delhi News, India Security Update

spot_imgspot_img
spot_imgspot_img

Latest news

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ...

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം വിശ്വാസയോഗ്യമല്ല’; കോടതിയുടെ നിരീക്ഷണം ഇങ്ങനെ

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം...

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം തിരുവനന്തപുരം: ലൈംഗികാതിക്രമ...

കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി

കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി കൊച്ചി: നടി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം എങ്ങനെ നടത്തും; അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ട് നിരത്തി കോടതി

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം എങ്ങനെ നടത്തും; അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ട്...

Other news

യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം തിരുവനന്തപുരം: നടിയെ...

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ നീക്കം

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ നീക്കം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ...

പെൻസിൽമുനയോളം മാത്രം വലുപ്പം; ഇത്തിരികുഞ്ഞൻ ഓറഞ്ച് തവളയെ കണ്ടെത്തി

പെൻസിൽമുനയോളം മാത്രം വലുപ്പം; ഇത്തിരികുഞ്ഞൻ ഓറഞ്ച് തവളയെ കണ്ടെത്തി തെക്കൻ ബ്രസീലിലെ അറ്റ്ലാന്റിക്...

നാല് ദിവസം നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു; മൂന്നു രാജ്യങ്ങൾ സന്ദർശിക്കും

നാല് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു;...

Related Articles

Popular Categories

spot_imgspot_img