കൊല്ലം: ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിന് തീപിടിച്ച് അപകടം. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്.(School bus caught fire in Kollam)
തീപിടിച്ചതിനെ തുടർന്ന് സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഭൂരിഭാഗം കുട്ടികളെയും ഇറക്കി മടങ്ങുന്നതിനിടെയായിരുന്നു തീ പടർന്നത്. ഈ സമയം ആയയും ഒരുകുട്ടിയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്.
ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടി ഇറങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ വന്‍ അപകടം ഒഴിവായത്. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിന് കാരണം കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.