web analytics

തമിഴ്-തെലുങ്ക് സിനിമയിൽ ഇന്നും ജാതീയത നിലനിൽക്കുന്നു, മലയാള സിനിമയിൽ ഈ വേർതിരിവില്ല; രൂക്ഷ വിമർശനവുമായി നടൻ സമുദ്രക്കനി

തമിഴ്- തെലുങ്ക് സിനിമയിൽ സംവിധായകർ ജാതീയത കാണിക്കുന്നുണ്ടെന്ന പരാമർശവുമായി നടൻ സമുദ്രക്കനി. സിനിമകളിൽ പ്രവർത്തിക്കാൻ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകർ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന് നടൻ പറഞ്ഞു. അതേസമയം, മലയാള സിനിമയിൽ ഈ വേർതിരിവ് താൻ കണ്ടിട്ടില്ലെന്നും സമുദ്രക്കനി അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിനിടെയാണ് നടന്റെ പരാമർശം.

ജോലി സ്ഥലത്ത് ഒരുമയാണ് വേണ്ടത്, ജാതി-മതമല്ലെന്നും സമുദ്രക്കനി കൂട്ടിച്ചേർത്തു. അതേസമയം നടന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത്തരത്തിൽ ജാതീയത കാണിക്കുന്ന ചില സംവിധായകരുടെ പേരും സോഷ്യൽ മീഡിയ പരാമർശിക്കുന്നുണ്ട്.

2003-ൽ പുറത്തിറങ്ങിയ ‘ഉന്നൈ സരണഅടൈന്തേൻ’ എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശശികുമാർ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘സുബ്രമണ്യപുരം’ എന്ന ചിത്രത്തിലും താരം പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. മലയാളത്തിലും നിരവധി കഥാപാത്രങ്ങളിൽ തിളങ്ങിയ സമുദ്രക്കനിയുടെ ഏറ്റവും പുതിയ ചിത്രം ‘ഹനുമാൻ’ ആണ്.

 

Read Also: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ അഞ്ച് ജീവികള്‍ ചത്തു; ചത്തത് ഗർഭിണിയായ പന്നിമാനും നാല് പക്ഷികളും, വിവരം മറച്ചു വെച്ച ജീവനക്കാർക്ക് സസ്‌പെൻഷൻ

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img