web analytics

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു; വെടിവെക്കാനുപയോഗിച്ചത് സർവീസ് പിസ്റ്റൾ; അന്വേഷണത്തിനൊരുങ്ങി എസ്ആര്‍പിഎഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു. പ്രകാശ് കപ്‌ഡെ(39)യാണ് മരിച്ചത്. സ്വവസതിയില്‍വച്ച് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. ബുധനാഴ്ചയാണ് ഒരു ദിവസത്തെ അവധിക്കായി പ്രകാശ് കപ്‌ഡെ ജാംനഗറിലെ വീട്ടിലേക്ക് പോയത്.

സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവ സമയത്ത് വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ സംഭവത്തില്‍ എസ്ആര്‍പിഎഫ് അന്വേഷണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

 

Read Also: ഇതിപ്പോ ഇടക്കിടയ്ക്ക് പോകുന്നുണ്ടല്ലോ! ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വീണ്ടും പണി മുടക്കി; 600 റിപ്പോർട്ടുകളിൽ 66 ശതമാനം ഉപയോക്താക്കൾക്കും ആപ്പിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു

Read Also: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​കം; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം നാളെ മുതൽ

Read Also: സംസ്ഥാനം നാഥനില്ലാ കളരിയായി മാറി; ഡിജിപിയുണ്ടോ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img