web analytics

പുടിന്റെ നിത്യവിമർശകൻ; റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്ശകനായ റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ പ്രശസ്ത ഗായകനായ വാഡിം സ്‌ട്രോയ്ക് ആണ് മരിച്ചത്. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.(Russian singer Vadim Stroykin found dead)

കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ ഗായകന്റെ മൃതദേഹം കണ്ടെത്തി. പത്താംനിലയിലെ ജനലില്‍ നിന്ന് വീണതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

റഷ്യന്‍ അധിനിവേശത്തിനെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങൾ ഉന്നയിച്ചിരുന്ന അദ്ദേഹം പുടിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. റഷ്യന്‍ അധിനിവേശത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന റഷ്യന്‍ ബാലെ നര്‍ത്തകന്‍ വ്‌ളാദിമിര്‍ ഷ്‌ക്ലിയറോവ് കഴിഞ്ഞ നവംബറില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img