കോസ്‌മോ 2553 എന്ന ആണവ ഉപഗ്രഹം ഉപയോഗിച്ച് ബഹിരാകാശത്ത് റഷ്യ ഉപഗ്രഹങ്ങൾ നശിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ ഒരുക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ രണ്ടുവർഷമായി റഷ്യ നടത്തുന്ന ആയുധ വിന്യാസം കണ്ടെത്താൻ സമയമെടുത്തത് ഇന്റലിജൻസ് രംഗത്തെ പാളിച്ചയായി പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ കരുതുന്നു. ന്യൂക്ലിയർ ആന്റി സാറ്റലൈറ്റ് പദ്ധതി ശാസ്ത്രീയ ഗവേഷണത്തിന് വേണ്ടിയാണെന്നാണ് റഷ്യ പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് യു.എസ്.പറയുന്നത്. മുൻപ് തന്നെ ഉപഗ്രഹം വെടിവെച്ചിടാൻ റഷ്യ ആയുധങ്ങൾ വികസിപ്പിക്കുന്നതായി അമേരിക്കയ്ക്ക് സംശയം ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. പദ്ധതിയുടെ പ്രോട്ടോടൈപ്പ് റഷ്യ വിജയകരമായി പരീക്ഷിച്ചതായും സൂചനയുണ്ട്. ഇതോടെ യു.എസ്.ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ റഷ്യയുടെ പ്രഹര പരിധിയിൽ വരും.
Read also: നവകേരള ബസ് അഥവാ ‘ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞോ ? വാദങ്ങൾ അസത്യം, തെളിവുകൾ നിരത്തി KSRTC