താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ.
താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
നേരത്തെ താലിബാന്‍ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാല്‍ ഇക്കാര്യം അറിയിച്ചിരുന്നു.
വ്യോമപാത തുറന്ന് ഇറാൻ
അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ഷിര്‍നോവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാഴാഴ്ച കാബൂളില്‍വെച്ച് നടത്തിയ ഈ കൂടിക്കാഴ്ചയില്‍ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചുള്ള റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം അംബാസഡര്‍ അറിയിച്ചു. ഇതിനുപിന്നാലെ ആണ് പ്രഖ്യാപനം.
റഷ്യയുടേത് ധീരമായ തീരുമാനമെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി വിശേഷിപ്പിച്ചു.
ധീരമായ ഈ തീരുമാനം മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്നും റഷ്യ എല്ലാവരെക്കാളും മുന്‍പിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താലിബാന്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്ഥാനിലെ എംബസികള്‍ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു റഷ്യ.
യു.കെ.യിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം; ട്രോളുകൾ
ങ്കേതികവിദ്യകളുടെ സുരക്ഷ സർക്കാർ എങ്ങനെ ഉറപ്പാക്കും എന്നും പ്രതിപക്ഷ എം.പി. ചോദ്യം ഉന്നയിച്ചു.
എന്നാൽ വിമാനം ബ്രിട്ടീഷ് നിയന്ത്രണത്തിലാണെന്ന് ബ്രിട്ടീഷ് സായുധ സേനാ മന്ത്രി ലൂക്ക് പൊള്ളാർഡ് പ്രതികരിച്ചു.
‘എഫ്-35ബി വിമാനവാഹിനിക്കപ്പലിലേക്ക് തിരികെ വരാൻ കഴിയാതെ വന്നപ്പോൾ ഇന്ത്യൻ സുഹൃത്തുക്കൾ പിന്തുണച്ചെന്നാണ് ബ്രിട്ടന്റെ സ്ഥിരീകരണം.
‘റോയൽ എയർഫോഴ്സ് ജീവനക്കാർ മുഴുവൻ സമയവും വിമാനത്തിന് ഒപ്പമുണ്ടെന്നും ജെറ്റ് സുരക്ഷിതമാണെന്നും ഇവർ പ്രതികരിച്ചു.
ഇതിനിടെ വിമാനവുമായി ബന്ധപ്പെട്ട ട്രോളുകൾ ബിബിസി റിപ്പോർട്ട് ചെയ്തു. ടാർമാക്കിൽ കേരളത്തിലെ മൺസീൺ മഴ നനഞ്ഞു കിടക്കുന്ന വിമാനത്തെ ട്രോളന്മാർ എയറിലാക്കിയെന്നാണ് ബിബിസി പറയുന്നത്.
കോഹിന്നൂർ രത്‌നം തിരികെ വാങ്ങിയ ശേഷം വിമാനം കൊടുത്താൽ മതിയെന്നും , ചിലർ കുറഞ്ഞ വിലയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വിമാനം വിൽക്കാൻ വെച്ചെന്നും ബിബിസി വാർത്ത നൽകി.
പ്രകൃതി ഭംഗി കാരണം വിട്ടുപോകാൻ വിമാനത്തിന് ആഗ്രഹമില്ലെന്ന കേരള ടൂറിസം വകുപ്പിന്റെ ട്രോളും ബിബിസി പങ്കു വെച്ചിട്ടുണ്ട്.
വിമാനത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് ആവശ്യം ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയുണ്ട്.
ജെറ്റ് കുടുങ്ങിക്കിടക്കുന്ന ഓരോ ദിവസവും കടന്നുപോകുമ്പോൾ, ‘അത് എഫ്-35 ബികളുടെയും റോയൽ നേവിയുടെയും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നു എന്നും വിദഗ്ദ്ധർ ആശങ്ക പങ്കുവെക്കുന്നു.
‘തമാശകളും മീമുകളും കിംവദന്തികളും ഗൂഢാലോചന സിദ്ധാന്തങ്ങളും ബ്രിട്ടീഷ് റോയൽ നേവിയുടെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും ബാധിക്കുന്നു.
ജെറ്റ് കൂടുതൽ നേരം കുടുങ്ങിക്കിടക്കുന്തോറും കൂടുതൽ തെറ്റായ വിവരങ്ങൾ പുറത്തുവരും.’ എഞ്ചിനീയറിംഗ് പ്രശ്‌നങ്ങൾ ആദ്യം കരുതിയതിനേക്കാൾ ‘വളരെ ഗുരുതരമായ സ്വഭാവമുള്ളതായി തോന്നുന്നു’ എന്നിങ്ങനെ പോകുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.
Summary:
Russia has officially become the first country to recognize the Taliban government in Afghanistan. This recognition was confirmed by the Russian Ministry of Foreign Affairs.