ദക്ഷിണ കൊറിയയില്‍ വ്യാവസായിക റോബോട്ടിന്റെ കൈയ്യില്‍പ്പെട്ട 40കാരന് ദാരുണാന്ത്യം. ഒരു റോബോട്ടിക് കമ്പനിയിലെ ജീവനക്കാരനും 40 വയസുള്ളതുമായ ഇയാൾ റോബോട്ടിന്റെ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കൈകാര്യം ചെയ്യുന്ന പെട്ടികളില്‍ നിന്ന് ജീവനക്കാരനെ വേര്‍തിരിച്ചറിയുന്നതില്‍ റോബോട്ട് പരാജയപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി 7.45ന് തെക്കൻ ഗ്യോംഗ്‌സാംഗ് പ്രവിശ്യയിലെ കാര്‍ഷികോത്പന്ന വിതരണ കേന്ദ്രത്തിലായിരുന്നു സംഭവം.
സൗത്ത് ഗ്യോങ്‌സാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കുരുമുളക് സോർട്ടിംഗ് പ്ലാന്റിൽ പരീക്ഷണ ഓട്ടത്തിന് മുമ്പ് റോബോട്ടിന്റെ സെൻസർ പ്രവർത്തനങ്ങൾ ഇയാൾ പരിശോധിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു. കാപ്സിക്കം നിറച്ച പെട്ടികള്‍ ഉയര്‍ത്തി ഒരു പെല്ലറ്റിലേക്ക് വയ്ക്കുന്നതായിരുന്നു റോബോട്ടിന്റെ ജോലി. പെട്ടിയാണെന്ന് കരുതി ജീവനക്കാരനെ ഉയര്‍ത്തിയ റോബോട്ട് കണ്‍വെയര്‍ ബെല്‍റ്റിലേക്ക് അദ്ദേഹത്തിന്റെ ശരീരം താഴ്ത്തി. ജീവനക്കാരന്റെ മുഖവും നെഞ്ചും തകര്‍ന്ന് രക്തം വാര്‍ന്നു.ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദ്യം നവംബർ ആറിനാണ് പരീക്ഷണം നടത്തേണ്ടിയിരുന്നതെങ്കിലും റോബോട്ടിന്റെ സെൻസറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം രണ്ട് ദിവസത്തേക്ക് മാറ്റുകയായിരുന്നു.