web analytics

കളത്തിൽ മാത്രമല്ല, പുറത്തും ഹീറോയായി ഋഷഭ് പന്ത്; പടുകൂറ്റൻ സിക്സർപതിച്ചത് ക്യാമറമാന്റെ ദേഹത്ത്; പരിശീലകൻ റിക്കി പോണ്ടിങിനൊപ്പം എത്തി ക്ഷമചോദിച്ച് താരം; വീഡിയോ

കളിക്കളത്തിൽ മാത്രമല്ല, പുറത്തും താൻ ഹീറോയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസിന്റെ താരം ഋഷഭ് പന്ത്. ഇന്നിങ്‌സിനിയെ തൻ അടിച്ച പന്തുകൊണ്ട് പരിക്കേറ്റ ക്യാമറാമാന്റെ അരികിൽ നേരിട്ടെത്തി ക്ഷമ ചോദിച്ചിരിക്കുകയാണ്‌ താരം. മത്സരത്തിൽ ഡൽഹി ഇന്നിം​ഗ്സിന്റെ 20-ാം ഓവറിലാണ് സംഭവം. മോഹിത് ശർമ്മയുടെ പന്ത് സിക്സറിന് തൂക്കിയപ്പോഴാണ് ക്യാമറാമാന് പരിക്കേറ്റത്. മത്സര ശേഷം ഡൽഹി പരിശീലകൻ റിക്കി പോണ്ടിം​ഗിനൊപ്പം എത്തിയായിരുന്നു പന്ത് ക്യാമറാമാനോട് മാപ്പു ചോദിച്ചത്. പരിക്കേറ്റയാൾ അവിടെയുണ്ടെന്ന് റിക്കി പോണ്ടിം​ഗ് ഗാലറിയിലേക്ക് ചൂണ്ടിക്കാട്ടി. ഉടൻ പന്ത് ക്ഷമ ചോദിക്കുകയായിരുന്നു. ”എന്റെ തെറ്റാണ്. അറിഞ്ഞുകൊണ്ടല്ല ആ തെറ്റ് ചെയ്തത്. താങ്കൾ വേ​ഗത്തിൽ സുഖപ്പെടട്ടെ. എല്ലാ ആശംസകളും നേരുന്നു” ഋഷഭ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്നലെ റിഷഭ് പന്തിന്റെ ദിനമായിരുന്നു എന്ന് പറയാം. 43 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും അടക്കം താരം അടിച്ചുകൂട്ടിയത് 88 റൺസാണ്. ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചതും താരത്തിന്റെ ഈ തകർപ്പൻ പ്രകടനം തന്നെ. എന്നാൽ, അതിലും വലിയ കയ്യടി താരം നേടിയത് കളിക്കളത്തിനു പുറത്തെ ഈ മാന്യമായ പെരുമാറ്റത്തിനാണ്.

Read also: ‘മമ്മി കരയരുത്, ധൈര്യമായിരിക്കണം, എല്ലാം ശരിയാകും’; 12 വർഷത്തിന് ശേഷം നിമിഷപ്രിയയെ കണ്ട നിമിഷം വിവരിച്ച് അമ്മ പ്രേമകുമാരി

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

Related Articles

Popular Categories

spot_imgspot_img