web analytics

ആശ്വാസം! സ്വര്‍ണവിലയിൽ ഇടിവ്, 55,000ല്‍ താഴെ; ഇന്നത്തെ വില അറിയാം

ഇന്നലെ കുതിച്ചുകയറി പുത്തന്‍ റെക്കോഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 54,640 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,690 രൂപയിലെത്തി. അതേസമയം വെള്ളിവില മുന്നേറുകയാണ്. ഇന്ന് വില ഗ്രാമിന് കേരളത്തില്‍ രണ്ടുരൂപ വര്‍ധിച്ച് 99 രൂപയിലെത്തി. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില വൈകാതെ 100 രൂപ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വര്‍ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി പവന്‍വില 55,000 രൂപ കടന്നതും ഇന്നലെയായിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഉള്‍പ്പെടെയുള്ള ഘടകങ്ങളെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും തിരിച്ചുകയറി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

 

Read More: നാല് മാസമായി ആവശ്യത്തിന് ശുദ്ധവായുവോ വെളിച്ചമോ ഇല്ല; കുതിരാനില്‍ അടിയന്തര രക്ഷാമാര്‍ഗം പോലുമില്ലെന്ന് യാത്രക്കാർ

Read More: ഇ പി ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കെ സുധാകരന്‍ കുറ്റവിമുക്തന്‍

Read More: യാത്രക്കിടെ ഭാര്യയുമായി കലഹം; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് ചാടിയ ഭർത്താവിന് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img