web analytics

നാല് മാസമായി ആവശ്യത്തിന് ശുദ്ധവായുവോ വെളിച്ചമോ ഇല്ല; കുതിരാനില്‍ അടിയന്തര രക്ഷാമാര്‍ഗം പോലുമില്ലെന്ന് യാത്രക്കാർ

മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ നാല് മാസമായി ആവശ്യത്തിന് ശുദ്ധവായുവും വെളിച്ചവും അടിയന്തര രക്ഷാമാര്‍ഗവുമില്ലെന്ന് യാത്രക്കാരുടെ പരാതി. തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കം അടയ്ക്കുകയും ഇരുവശത്തേക്കുമുള്ള യാത്ര ഒരേ തുരങ്കത്തിലൂടെയാക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തുരങ്കത്തിനകത്ത് മലിന വായു വലിച്ചെടുക്കുന്ന എക്സോസ്റ്റ് ഫാനുകള്‍ ഉണ്ടെങ്കിലും ഒരു ദിശയിലെ പൊടിപടലങ്ങള്‍ മാത്രം വലിച്ചെടുക്കുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത്. വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുരങ്കത്തിനുള്ളിൽ പ്രവേശിക്കുന്നതിനു തൊട്ടു മുൻപായി എല്ലാ വാഹനങ്ങളും ഹെഡ് ലൈറ്റ് ഓണാക്കണമെന്നു നിർദേശമുണ്ട്. വലിയവെളിച്ചത്തിൽ നിന്നു തുരങ്കത്തിനുള്ളിലേക്കു പ്രവേശിക്കുമ്പോൾ തുരങ്കത്തിൽ വെളിച്ചമില്ലാത്തത് വാഹനങ്ങൾക്ക് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി തുരങ്കത്തിനുള്ളിൽ വൈദ്യുതി തടസ്സമുണ്ടാകാറുണ്ടെന്നും യാത്രക്കാർ പറയുന്നുണ്ട്. വൈദ്യുതി തടസ്സപ്പെടുമ്പോൾ എക്സ്ഹോസ്റ്റ് ഫാനുകളും അന്തരീക്ഷത്തിലെ താപനില അളക്കുന്നതിനുള്ള സംവിധാനവും എൽഇഡി ബൾബിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡുകളും പ്രവർത്തന രഹിതമാകും. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സത്തെത്തുടര്‍ന്നു തുരങ്കത്തിനുള്ളില്‍ ഇരുട്ടു പരന്നതു വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം നിർത്തിയിടേണ്ടി വന്നാൽ യാത്രക്കാര്‍ക്ക് ശ്വാസതടസം അനുഭവപ്പെടുന്നതും പതിവാണ്.

 

Read More: 12 ദിവസത്തെ വിദേശ യാത്ര, ചെലവാക്കിയ പണം മുഴുവൻ മുഖ്യമന്ത്രിയുടെ പോക്കറ്റിലേത്; ഖജനാവിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് സർക്കാർ

Read More: ലാലേട്ടന് മമ്മുക്കയുടെ പിറന്നാളുമ്മ;  പിറന്നാൾ ആശംസയുമായി എത്തിയത് അർദ്ധരാത്രിയിൽ; ബിഗ് എമ്മുകളുടെ സൗഹൃദം കണ്ട് കൊതിച്ച് മലയാളികൾ

Read More: അറിയാം ഇന്നത്തെ നിങ്ങളുടെ സമ്പൂർണ്ണഫലം; ഈ നാളുകാർക്ക് അപ്രതീക്ഷിത സാമ്പത്തിക യോഗം, അഭിനന്ദനം; (മെയ് 21, 2024)

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img