web analytics

കടലിൽ ഇറങ്ങിയുള്ള കളി വേണ്ട; കേരള തീരത്ത് റെഡ് അലർട്ട്, ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതീവ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ച മുതലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.(Red alert on Kerala coast, possibility of high waves)

രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരള തീരത്ത് നാളെ (15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നറിയിപ്പ്

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

Related Articles

Popular Categories

spot_imgspot_img