web analytics

ജഡേജയ്ക്ക് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പിൻതുടയിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് ജഡേജയുടെ സാന്നിധ്യം പരുങ്ങലിലായത്. വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ടെസ്റ്റ് ജഡേജയ്ക്ക് നഷ്ടമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. താരത്തിന്റെ സ്കാൻ റിപ്പോർട്ട് ഇന്ന് ലഭിക്കും.

രണ്ടാം ടെസ്റ്റ് കളിക്കാതിരുന്നാൽ മൂന്നാം മത്സരത്തിന് ജഡേജയ്ക്ക് പൂർണ ആരോഗ്യവാനായി തിരിച്ചെത്താം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ബെൻ സ്റ്റോക്സിന്റെ നേരിട്ടുള്ള ത്രോയിൽ ജഡേജ റൺഔട്ടായിരുന്നു. പരിക്കേറ്റതിനാൽ ജഡേജയ്ക്ക് ക്രീസിൽ ഓടിയെത്താൻ താരത്തിന് സാധിച്ചില്ല.

ഹൈദരാബാദിലെ ആദ്യ ടെസ്റ്റിൽ ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ആദ്യ ഇന്നിം​ഗ്സിൽ 87 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിം​ഗ്സിൽ ജഡേജ നേടിയത് രണ്ട് വിക്കറ്റാണ്. എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിംഗിൽ ജഡേജയ്ക്ക് തിളങ്ങാൻ കഴിയാതെ പോയത് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് ഏല്പിച്ചത്. ഇനി നാലു മത്സരങ്ങളാണ് പരമ്പരയിൽ ബാക്കിയുള്ളത്.

 

Read Also: ലീഗ് ഉപേക്ഷിച്ചത് ഒഴിവാക്കാനാകാത്ത പരിപാടി ഉണ്ടായിരുന്നതിനാൽ; ഒത്തുകളി വിവാദത്തിൽ പ്രതികരിച്ച് മാലിക്ക്

 

 

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു

അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ കോഴിക്കോട്: പി.വി. അൻവർ...

വാളയാറിൽ വൻ വഴിത്തിരിവ്: ആൾക്കൂട്ടക്കൊലപാതകത്തിൽ ഒടുവിൽ ഗുരുതര വകുപ്പുകൾ; ഡിജിപിയുടെ നിർണ്ണായക നീക്കം

പാലക്കാട്:പാലക്കാട് വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ തല്ലിക്കൊന്ന സംഭവത്തിൽ ഒടുവിൽ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

Related Articles

Popular Categories

spot_imgspot_img