web analytics

മൊട്ടത്തലയൻ കൂടോത്രമാണോ? ഒന്ന് ഉഴിഞ്ഞിട്ടിട്ടുണ്ട്; ദുബൈയിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം കഷ്ടകാലമാണെന്ന് രഞ്ജിനി ഹരിദാസ്

കൊച്ചി: ഐഡിയ സ്റ്റാർ സിങ്ങറിലൂടെ താരമായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ ചാന്നലുകളിൽ അവതാരക രംഗത്ത് സജീവമല്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിൽ സജീവമാണ് ഇവർ.

പുതിയ വ്ളോഗിൽ അടുത്തിടെ ജീവിതത്തിൽ നേരിടേണ്ടി വന്ന ചില മോശം അവസ്ഥകളെ പറ്റിയാണ് രഞ്ജിനി പറയുന്നത്.

രഞ്ജിനിയും അമ്മയും ഒരുമിച്ചുള്ള വിഡിയോയിൽ തന്റെ മോശം സമയത്തെക്കുറിച്ചാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. എന്നാൽ രഞ്ജിനിയുടെ സ്വതസിദ്ധമായ ചിരിയും സംസാരവും വീഡിയോയിൽ ഉടനീളം നമുക്ക് കാണാം.

കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് മോശം സമയമാണെന്ന് രഞ്ജിനി വീഡിയോയിൽ പറയുന്നു.

”ദുബൈയിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി കേടു വന്നുകൊണ്ടിരിയ്ക്കുകയാണ്. ആദ്യം ഒരു റൂമിലെ ഏസിയും ടിവിയും പോയി.

അത് കഴിഞ്ഞ് ഹോളിലെ ടിവിയും എസിയും. ഇലക്ട്രീഷ്യനെയും എസി സെർവീസ് ചെയ്യുന്ന ആളെയും വിളിച്ചു വരുത്തി അത് നന്നാക്കിയപ്പോഴേക്കും വാഷിങ് മെഷീൻ കേടായി. അതിനു ശേഷം കാർ ആക്സിഡന്റ് ആയി.

ഭാഗ്യത്തിന് അത് എന്റെ ഭാഗത്തെ തെറ്റ് അല്ലായിരുന്നു. പക്ഷേ ഇടിച്ച ചേട്ടന്റെ പൈസ പോയി. അതിനു പിന്നാലെ ഒരു പ്രോഗ്രാമിന് തൃശൂർ പോകാൻ നിൽക്കുമ്പോൾ വണ്ടിയുടെ എസിയും പോയി.

അതും ശരിയാക്കി. ഇതെല്ലാം കഴിഞ്ഞ് അമ്മ താമസിക്കുന്ന വീട്ടിലെത്തിയപ്പോൾ ഇവിടെ അമ്മയുടെ ടിവിയും ഞാൻ അബദ്ധത്തിൽ പൊട്ടിച്ചു”, രഞ്ജിനി വീഡിയോയിൽ പറയുന്നു.

അമ്പലത്തിൽ അധികം പോകാത്തയാളാണ്, പക്ഷേ കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയി. പിന്നീട് തന്നെയും തിരിച്ചുവന്ന് വീടിനെയും ഉഴിഞ്ഞുവെന്നും രഞ്ജിനി പറഞ്ഞു.

തനിക്കിപ്പോൾ മോശം സമയമാണെന്ന് ചിലർ പറഞ്ഞെന്നും താരം പറയുന്നു. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും താൻ ഹാപ്പിയാണെന്നും പൊസിറ്റീവ് ആണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img