web analytics

‘സാനിറ്റൈസർ ഉപയോഗിച്ചാൽ വിരലിലെ മഷി മായും’; ഗുരുതര ആരോപണവുമായി രാജ് താക്കറെ

‘സാനിറ്റൈസർ ഉപയോഗിച്ചാൽ വിരലിലെ മഷി മായും’; ഗുരുതര ആരോപണവുമായി രാജ് താക്കറെ

വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി സാനിറ്റൈസർ ഉപയോഗിച്ച് എളുപ്പത്തിൽ മായ്ക്കാനാകുമെന്ന ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (MNS) അധ്യക്ഷൻ രാജ് താക്കറെ.

മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാധാരണയായി വോട്ടിംഗിന് ശേഷം വിരലിൽ പുരട്ടുന്നത് ആഴ്ചകളോളം മായാതെ നിലനിൽക്കുന്ന സിൽവർ നൈട്രേറ്റ് അടങ്ങിയ പ്രത്യേക മഷിയാണെന്ന് രാജ് താക്കറെ പറഞ്ഞു.

എന്നാൽ ഇത്തവണ ചില ബൂത്തുകളിൽ സാധാരണ പേനകളോ ഗുണനിലവാരമില്ലാത്ത മഷിയോ ഉപയോഗിച്ചുവെന്നും, അതിനാൽ സാനിറ്റൈസർ ഉപയോഗിച്ച് അടയാളം എളുപ്പത്തിൽ മായ്ക്കാൻ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.

ഇത് കള്ളവോട്ടിന് വഴിയൊരുക്കുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകി. ശിവസേന (UBT) അധ്യക്ഷൻ ഉദ്ധവ് താക്കറെയും ഇതേ ആശങ്ക തന്നെ ആവർത്തിച്ചു.

വോട്ടിംഗ് യന്ത്രങ്ങളിൽ സാങ്കേതിക തകരാർ ഉണ്ടായാൽ ബാക്കപ്പായി ഉപയോഗിക്കുന്ന ‘പ്രിന്റിംഗ് ഓക്സിലറി ഡിസ്പ്ലേ യൂണിറ്റ്’ (PADU) എന്ന പുതിയ സംവിധാനത്തെയും രാജ് താക്കറെ വിമർശിച്ചു.

രാഷ്ട്രീയ പാർട്ടികളെ അറിയിക്കാതെയാണ് ഇത് നടപ്പിലാക്കിയതെന്നും, പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് വിരുദ്ധമാണെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭയായ മുംബൈ കോർപ്പറേഷനിലെ 227 വാർഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടർ പട്ടികയിൽ പേര് കാണാനില്ലെന്ന പരാതികളും വിവിധ കേന്ദ്രങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. നാളെയാണ് വോട്ടെണ്ണൽ.

മുംബൈയ്‌ക്കൊപ്പം പൂനെ, നാഗ്പൂർ, താനെ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്.

English Summary:

MNS chief Raj Thackeray alleged that the ink applied on voters’ fingers after polling can be easily removed using sanitizer, raising fears of bogus voting during the Mumbai Municipal Corporation elections.

raj-thackeray-voting-ink-sanitizer-mumbai-civic-polls

Raj Thackeray, MNS, Mumbai Corporation Election, Maharashtra Elections, Voting Ink, Election Allegations, PADU, Uddhav Thackeray

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

Related Articles

Popular Categories

spot_imgspot_img