web analytics

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ പിടിയിൽ

കോഴിക്കോട്: പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരെയാണ് പിടികൂടിയത്.

ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അറസ്റ്റിലായ 9 പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏറെ നാളായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്‍റ് ഉടമയുടെ പ്രതികരണം. ബെഹറിന്‍ ഫുട്ബോള്‍ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണ് വാടകയ്ക്ക് കൊടുത്തത്.

വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും അപ്പാര്‍ട്ട്മെന്‍റ് ഉടമ വ്യക്തമാക്കി. എന്നാൽ അസമയത്ത് സംശയകരമായ സാഹചര്യത്തിൽ ആളുകളെത്തുന്നുവെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

യുവതികളെ സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച് യുവതികൾ

സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച്...

Related Articles

Popular Categories

spot_imgspot_img