രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്‌സഭ പുറത്തിറക്കി. രാഹുല്‍ ഇന്ന് തന്നെ പാര്‍ലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ ദിവസങ്ങള്‍ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം എടുക്കാത്തിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് തീരുമാനം.

ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചതിനാല്‍ രാഹുലിന് കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുല്‍ പാര്‍ലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയില്‍ ആവേശവവും ഊര്‍ജവും കൂടും. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര വിതരണത്തോടെയാണ് ‘ഇന്ത്യാ സഖ്യ’വും ആഘോഷിച്ചത്.

രാഹുലിനെ അയോഗ്യനാക്കിയത് കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും ഏറെ ബാധിച്ചിരുന്നു. ഗുജറാത്ത് കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കുന്ന ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും നല്‍കി. വീട് ഒഴിഞ്ഞ രാഹുല്‍ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇനി രാഹുലിന് ഈ വസതി തിരികെ കിട്ടും.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

അതിരുകടന്ന് ഹോളി ആഘോഷം! വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ജയ്പൂർ: ഇന്ന് നടക്കാനിരിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന പരിപാടിയ്ക്കിടെയാണ്...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!