അതിഥി പോര്‍ട്ടലിന് ഇന്ന് തുടക്കം

പെരുമ്പാവൂര്‍: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായുള്ള അതിഥി പോര്‍ട്ടലില്‍ അല്ലെങ്കില്‍ അതിഥി ആപ്പില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഇന്ന് മുതല്‍. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലേക്കെത്തുന്ന എല്ലാ അതിഥി തൊഴിലാളികളേയും രജിസ്ട്രേഷന്‍ ചെയ്യുന്നത് വഴി കുറ്റകൃത്യങ്ങള്‍ കുറക്കുക എന്ന ഉദ്ദേശവും ഉണ്ട്. എല്ലാ അതിഥി തൊഴിലാളികളെയും ഉള്‍പ്പെടുത്തികൊണ്ട് അതിഥി പോര്‍ട്ടലില്‍ അല്ലെങ്കില്‍ ആപ്പില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.

പ്രാദേശിക ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. നല്‍കുന്ന വ്യക്തി വിവരങ്ങള്‍ എന്റോള്‍ ഓഫീസര്‍ പരിശോധിച്ച ശേഷം ഇവര്‍ക്ക് ഒരു യുണീക്ക് കോഡ് നല്‍കും. ഈ കോഡായിരിക്കും ഇവരുടെ ഐഡന്റിറ്റിയായി കണക്കാക്കുക. ഇത് അനുസരിച്ചായിരിക്കും ഇവര്‍ക്ക് ആവാസ് ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവുക. കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്.

അതേസമയം, സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതു പ്രകാരം കേരളത്തിലെ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ അതിഥി ആപ്പ് അല്ലെങ്കില്‍ അതിഥി പോര്‍ട്ടലിലക്കേ് എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ നടപടിയാണ്. പെരുമ്പാവൂരിലുള്ള കണ്ടംതറ എന്ന പ്രദേശത്ത് അധികവും അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്. കേരളത്തിനകത്തെ കുഞ്ഞു ബംഗാള്‍ എന്നാണ് ഈ കോളനി അറിയപ്പെടുന്നത്. ഇവിടെ താമസിക്കുന്നവരെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ വിവരങ്ങള്‍ ഇല്ല. പുതിയതായി ആരൊക്കെ വരുന്നു ആരൊക്കെ പോകുന്നു എന്ന കാര്യത്തില്‍ യാതൊരു ധാരണയുമില്ലെന്നും ആക്ഷേപമുണ്ട്.

എറണാകുളം ജില്ലയുടെ വിവിധപ്രദേശങ്ങളിലായി ജോലികള്‍ ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ഒത്തു കൂടുന്ന സ്ഥലമാണിത്. ഇവിടെ വലിയ രീതിയിലുള്ള ലഹരിയുടെ ഉപയോഗം നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

നിലവില്‍ സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കില്ലാത്ത സാഹചര്യത്തില്‍, പുതിയതായി എത്തുന്നവരുടെയും മടങ്ങി പോകുന്നവരുടെയും അടക്കം വിവരങ്ങള്‍ ആപ്പിലേക്കും പോര്‍ട്ടിലേക്കും എങ്ങനെ രേഖപ്പെടുത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എറണാകുളം ജില്ലയിലെ അഞ്ച് ഏക്കറോളം സ്ഥലം കയ്യടക്കിയിരിക്കുന്നത് അതിഥി തൊഴിലാളികളാണ്. താമസവും വ്യവസായവും എല്ലാം ഇവിടെതന്നെയാണ്. അതിഥി തൊഴിലാളികളുടെ മുതലാളിമാര്‍ യാതൊരു വിധ പ്രതികരണങ്ങളും നടത്തരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ഇൻഫോസിൽ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രതൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാനൊരുങ്ങി 400 ഉദ്യോ​ഗാർഥികൾ

ഇൻഫോസിസിലെ മൈസൂരു ക്യാമ്പസിൽ കൂട്ടപിരിച്ചുവിടൽ. നാനൂറോളം പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിട്ടത്....

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

മകൾ ​ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകി; പ്രതി പിടിയിൽ

പട്ന: ബിഹാറിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. രണ്ട് വയസുകാരനെയാണ് ബലി...

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സ്; ​ഗുണ്ടയുടെ കൈ ​വെ​ട്ടിയ വാക്കത്തി കണ്ടെത്തി

മൂ​ല​മ​റ്റം: കുപ്രസിദ്ധ ഗു​ണ്ട സാ​ജ​ൻ സാ​മു​വ​ൽ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ക്ക​ത്തി...

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി...

Related Articles

Popular Categories

spot_imgspot_img