web analytics

നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ പപ്പ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നെന്ന് പോളിൻ്റെ മകൾ സോന; നിങ്ങൾക്കൊപ്പം ഞാനുണ്ടാകുമെന്ന് രാഹുൽ ഗാന്ധി; വിങ്ങിപ്പൊട്ടി രണ്ടു കുടുംബങ്ങൾ; കണ്ണീരൊപ്പി രാഹുൽ; വയനാട്ടിൽ വികാരനിർഭര നിമിഷങ്ങൾ

‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം നിങ്ങൾക്കൊപ്പം ഞാനുണ്ടാകും’… കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞ വാക്കുകളാണ് ഇത്. അജീഷിൻ്റെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും, കൂടെ ഞാനും. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അജീഷിൻ്റെ മക്കൾ വിങ്ങിപ്പൊട്ടി.

നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ പപ്പ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു എന്നായിരുന്നു പോളിൻ്റെ മകൾ സോനയുടെ പ്രതികരണം.

വീടിന്റെ കാര്യങ്ങളും പഠനകാര്യങ്ങളും രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. നേരിട്ട് വന്ന് കാര്യങ്ങൾ പറയുമ്പോൾ പ്രതീക്ഷയുണ്ട്. ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും എന്നാണ് വിശ്വാസമെന്നും സോന പറഞ്ഞു. ചെയ്തു തരാം എന്ന് രാഹുൽ വാക്കു നൽകിയെന്നും പോളിൻ്റെ കുടുംബം പ്രതികരിച്ചു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും രാഹുൽ റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകളിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

രാവിലെ 7.33 ഓടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിൽനിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടികൂടാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പുനൽകി.

പോളിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ഇവിടെ നിന്നും ബത്തേരിയിലേക്കാണു രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് രാഹുൽ സന്ദർശിക്കും. തുടർന്നു കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ രാഹുൽ പങ്കെടുക്കും. തുടർന്ന് രാഹുൽ അലഹബാദിലേക്കു മടങ്ങും.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ബെംഗളൂരു–കൊച്ചി വന്ദേഭാരത് എക്സ്പ്രസിന്റെ...

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാപിഴവ് പരാതി

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിൽ പ്രസവത്തിനായി...

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ തിരുവനന്തപുരം: എറണാകുളം–ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം...

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

മദ്യം ദേഹത്തേക്ക് തളിച്ചത് ചോദ്യംചെയ്തു; ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ

ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

Related Articles

Popular Categories

spot_imgspot_img