web analytics

സൈറൻ മുഴക്കി ലൈറ്റും ഇട്ട് ആംബുലൻസിൽ കഞ്ചാവ് കടത്ത്; രണ്ടംഗ സംഘത്തെ ഡാൻസാഫ് ടീം പിടികൂടിയത് സിനിമ സ്റ്റൈൽ ചെയ്സിംഗിനൊടുവിൽ

പത്തനംതിട്ട: ആംബുലൻസിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവുമായി രണ്ട് പേരെ ഡാൻസാഫ് സംഘം പിടികൂടിയത് സിനിമ സ്റ്റൈൽ ചെയ്സിംഗിന് ഒടുവിൽ.ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.ആംബുലൻസ് ഡ്രൈവർ പിറവന്തൂർ കറവൂർ വിഷ്ണുവിലാസത്തിൽ വിഷ്ണു(28), ആര്യങ്കാവ് കഴുതുരുട്ടി പ്ലാമൂട്ടിൽ വീട്ടിൽ നസീർ(29) എന്നിവരാണ് പിടിയിലായത്.

വിഷ്ണു ആംബുലൻസിൽ കഞ്ചാവ് കടത്തുന്ന വിവരം പോലീസിന് ലഭിച്ചിട്ട് മാസങ്ങളായി. അന്നു മുതൽ ഡാൻസാഫ് സംഘം വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് തൊണ്ടിയോടെ പിടികൂടാനായത്. കൊട്ടാരക്കര ഭാഗത്തു നിന്നു തലവൂർ–പത്തനാപുരം വഴി പുനലൂരിലേക്ക് കഞ്ചാവ് കടത്താനായിരുന്നു പദ്ധതി. കൊട്ടാരക്കര മുതലേ ഇവരുടെ പിന്നാലെ കൂടിയ ഡാൻസാഫ് ടീം പിടവൂരിൽ വച്ചാണ് ചെയ്സിംഗിനൊടുവിൽ പിടികൂടിയത്.

ഇവർക്ക് ആരാണ് കഞ്ചാവ് കൈമാറിയത്, എവിടേക്കാണ് കൊണ്ടു പോയത് എന്നീ വിവരങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. ആംബുലൻസിൽ 2 കിലോ വീതം രണ്ട് കെട്ടുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുനലൂർ താലൂക്ക് ആശുപത്രിക്കു മുന്നിൽ ആംബുലൻസ് ഡ്രൈവറായി സേവനം ചെയ്യുന്നയാളാണ് വിഷ്ണു. കഴിഞ്ഞ 10 വർഷമായി ഹാർട്ട് ലൈൻ എന്ന പേരിലുള്ള ആംബുലൻസ് ഓടിക്കുകയാണ്. കഴുതുരുട്ടിയിൽ കൂലിപ്പണി ചെയ്യുന്നയാളാണ് നസീറെന്നാണ് പൊലീസിനു നൽകിയ മൊഴി.

 

Read Also: 18.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

പിഴയില്ലാതെ വിസ ,പെർമിറ്റ് നടപടികൾ പൂർത്തിയാക്കാം; പ്രവാസികൾക്ക് അവസരമൊരുക്കി ഒമാൻ

മസ്കത്ത്: ഒമാനിലെ പ്രവാസികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിസയുമായി ബന്ധപ്പെട്ട രേഖകളുടെ...

അയർലണ്ടിൽ വീണ്ടും വംശീയ ആക്രമണം; മലയാളി കുടുംബത്തിന്റെ കാർ അഗ്നിക്കിരയാക്കി: മലയാളികൾക്ക് ജാഗ്രതാ നിർദേശം

അയർലണ്ടിൽ വീണ്ടും വംശീയ ആക്രമണം; മലയാളികൾക്ക് ജാഗ്രതാ നിർദേശം ബെൽഫാസ്റ്റ്∙ നോർത്തേൺ അയർലൻഡിലെ...

താമിഴ്‌നാടും കര്‍ണാടകവും അന്യായ നികുതി ഈടാക്കുന്നു; നാളെ മുതൽ അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പണിമുടക്കുന്നു

കൊച്ചി: മലയാളികളുടെ തെക്കേ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് വലിയ തിരിച്ചടിയായി അന്തർസംസ്ഥാന ടൂറിസ്റ്റ്...

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു 'കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ‘ഫ്രഷ്...

മുല്ലപ്പൂ ഓർമകൾ വീണ്ടും; സ്വയം ട്രോളി നവ്യ നായർ

വീണ്ടും സെൽഫ് ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ. സ്വന്തം...

Related Articles

Popular Categories

spot_imgspot_img