web analytics

ആളൊഴിഞ്ഞ ഷെഡ്ഡിൽ താമസമാക്കി പെരുമ്പാമ്പുകളും, കുഞ്ഞുങ്ങളും; ഒടുവിൽ പിടി വീണു

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ആളൊഴിഞ്ഞ ഷെഡ്ഡിൽ താമസമാക്കി പെരുമ്പാമ്പുകളും, കുഞ്ഞുങ്ങളും. രണ്ട് വലിയ പെരുമ്പാമ്പുകളും, പത്തോളം കുഞ്ഞുങ്ങളും, മുട്ടകളുമാണ് ഷെഡ്ഡിൽനിന്നും കണ്ടെത്തിയിരിക്കുന്നത്.

ഒരു വയോധികയായിരുന്നു പണ്ട് ഈ ഷെഡ്ഡിൽ താമസിച്ചിരുന്നത്. ഏകദേശം ഒരു മാസം മുമ്പാണ് ഇവർ മരണപ്പെട്ടത്. ആൾതാമസമില്ലാതായതോടെ പൂർണമായും തകർന്ന നിലയിലായിരുന്നു ഷെഡ്ഡ്.

നാട്ടുകാരിൽ ചിലരാണ് പാമ്പിനെയും, കുഞ്ഞുങ്ങളെയും ആദ്യം കണ്ടത്. തുടർന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചയുടൻ തന്നെ പോലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെടുകയും ചെയ്തു. ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെയും, കുഞ്ഞുങ്ങളേയും പിടികൂടിയത്.

പൂർണമായും തകർന്ന ഷെഡിൻ്റെ അടിയിലായാണ് ഇവയെ കണ്ടെത്തിയതെന്ന് നാട്ടുകാ‍ർ പറഞ്ഞു.

എന്തൊരു പോക്കാണിത്? വീണ്ടും സർവ്വകാല റെക്കോർഡിലെത്തി സ്വർണ്ണവില; ആഭരണപ്രേമികൾ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സർവ്വകാല റെക്കോർഡിലെത്തി സ്വർണവില. ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണവില 66000 കടന്നു.

ഇന്നത്തെ വർധനവിന് ശേഷം ഒരു പവൻ സ്വർണത്തിന്റെ വിപണിവില 66720 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്.

ഇന്നത്തെ വിപണി വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങണമെങ്കിൽ 72400 രൂപയോളം നൽകേണ്ടിവരും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img