കൈയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും… അൻവർ ആണ് സഭയിലെ താരം; ഒന്നാം നില വരെ ജലീലിനൊപ്പം; ഇരിക്കുന്നത് ലീഗ് എംഎൽഎ എകെഎം അഷ്‌റഫിന് സമീപം

സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ നിയമസഭയിലെത്തിയ പിവി അൻവറിന്റെ വസ്ത്ര ധാരണം ശ്രദ്ധ നേടി. കൈയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞെത്തിയ അൻവർ ആണ് സഭയിലെ താരം. എൽഡിഎഫുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും തുറന്ന യുദ്ധത്തിലേക്ക് കടന്ന അൻവറിന്റെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയിരുന്നു.PV Anwar’s dress sense when he reached the assembly attracted attention

പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം അനുവദിച്ച അൻവർ ലീഗ് എംഎൽഎ എകെഎം അഷ്‌റഫിന് സമീപമാണ് ഇരിക്കുന്നത്. സഭയിലേക്ക് കെടി ജലീൽ എംഎൽഎയ്‌ക്കൊപ്പമെത്തിയ പിവി അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നെങ്കിലും പിന്നീട് പുതിയ ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിണറായി വിജയൻ ഇന്ന് നിയമസഭയിൽ എത്തില്ലെന്നാണ് റിപ്പോർട്ടുകൾ. പനിയെ തുടർന്ന് ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതിനാലാണ് സഭയിലെത്താൻ സാധിക്കാത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷം ഇന്ന് തൃശൂർ പൂരം സംബന്ധിച്ചുള്ള വിഷയങ്ങൾ ഉന്നയിക്കും.

കഴിഞ്ഞ ദിവസത്തെ അടിയന്തര പ്രമേയ ചർച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പൂരം വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. 12 മുതൽ 2 വരെയാണ് ഇത് സംബന്ധിച്ച ചർച്ച.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

ലഹരിക്കടത്തിന് മറയായി ഒപ്പം കൂട്ടിയത് സ്വന്തം ഭാര്യയെ..! പക്ഷെ എന്നിട്ടും പണി പാളി; ഇടുക്കിയിൽ യുവാവ് പിടിയിലായത് ഇങ്ങനെ:

അടിമാലി കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിൽ ലഹരി വസ്തുക്കളുമായി...

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പുനലൂര്‍: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു....

ദ്വിദിന സന്ദർശനം; മോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്

ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്...

മാപ്പു പറഞ്ഞ് ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

Related Articles

Popular Categories

spot_imgspot_img