web analytics

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥയായ അവതാരകയും ഓൺലൈൻ ചാനലിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തും ഒന്നിച്ച് പൊറുതി തുടങ്ങിയിട്ട് ഒരാഴ്ച…

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി ∙ പന്ത്രണ്ട് വയസുകാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അമ്മയും ആണ്‍സുഹൃത്തും ക്രൂരമായി മർദിച്ച സംഭവത്തിൽ ഇരുവരെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയുടെ ആണ്‍സുഹൃത്ത് വീട്ടിൽ സ്ഥിരമായി താമസിക്കുന്നത് കുട്ടി എതിർത്തതോടെയാണ് ആക്രമണം നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥയും യൂട്യൂബ് ചാനൽ അവതാരകയുമായ യുവതിയാണ് കുട്ടിയുടെ അമ്മ. ഓൺലൈൻ ചാനലിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്ത് കഴിഞ്ഞ ഒരാഴ്ച മുതലാണ് കലൂരിലെ ഫ്ലാറ്റിൽ ഇവരോടൊപ്പം താമസിച്ചുതുടങ്ങിയത്.

ഭർത്താവിനോട് വേർപ്പെട്ടിരുന്ന അമ്മ കുട്ടിയുമായി ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. ഒരു ദിവസം കുട്ടി അമ്മയ്‌ക്കൊപ്പം മുറിയിൽ ഉറങ്ങിയത് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചു. തുടർന്ന് കുട്ടിയുടെ കഴുത്തുപിടിച്ച് ഉയര്‍ത്തി

അടിക്കുകയും തലയെ ഭിത്തിയിലും ബാത്ത്‌റൂമിന്റെ വാതിലിലും ഇടിച്ചുകയറ്റുകയും ചവിട്ടി താഴെയിടുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. സംഭവം തടയാന്‍ ശ്രമിക്കുമ്പോൾ അമ്മയും കുട്ടിയുടെ നെഞ്ചിൽ മാന്തി മുറിവേൽപ്പിച്ചതായും കുട്ടി പൊലീസിനോട് വിശദീകരിച്ചു.

ഗുരുതരാവസ്ഥയിൽ എത്തിച്ച കുട്ടി പിതാവിനെ വിവരം അറിയിക്കുകയും പിതാവ് ആശുപത്രിയിൽ എത്തിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്‌തു.

കൊച്ചിയില്‍ പന്ത്രണ്ട് വയസുകാരനെ അമ്മയും ആണ്‍സുഹൃത്തും ആക്രമിച്ചത് അതിക്രൂരമായി. അമ്മയ്‌ക്കൊപ്പം ആണ്‍സുഹൃത്ത് ഒരുമിച്ച് താമസിക്കുന്നതില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നു.

ഇതിലെ വൈരാഗ്യമാണ് മര്‍ദിച്ച് തീര്‍ത്തത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഇതോടെ ഇരുവരേയുംഎളമക്കര പൊലീസ് അറസ്റ്റ് ചെയ്തു.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് കുട്ടിയുടെ അമ്മ. ആണ്‍സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ പ്രവര്‍ത്തകനാണ്.

ഇവിടെ വച്ചുളള പരിചയമാണ് ഒരുമിച്ചുള്ള താമസത്തിലേക്ക് എത്തിയത്. ഭര്‍ത്താവുമായി അകന്ന് കലൂരിലെ ഫ്‌ലാറ്റിലാണ് യുവതി കുട്ടിയുമായി താമസിച്ചിരുന്നത്.

ഇവിടേക്കാണ് ആണ്‍സുഹൃത്തും താമസത്തിന് എത്തിയത്. കുട്ടിക്ക് ഇതില്‍ ആദ്യം മുതല്‍ എതിര്‍പ്പുണ്ടായിരുന്നു.

ഇടക്കിടെ ഫ്‌ലാറ്റിലേക്ക് എത്താറുള്ള ആണ്‍സുഹൃത്ത് ഒരാഴ്ച മുമ്പാണ് ഇവിടെ സ്ഥിര താമസം തുടങ്ങിയത്.

അമ്മയ്‌ക്കൊപ്പം കുട്ടി ഒരു മുറിയില്‍ കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചത്.

ഇതോടെ ഇയാള്‍ കുട്ടിയ കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തി മര്‍ദിച്ചു. തല ഭിത്തിയിലും ബാത്ത് റൂമിലെ വാതിലും ഇടിച്ചു.

ചവിട്ടി താഴെയിടുകയും ചെയ്തു. ഇതുകണ്ടു നിന്ന അമ്മ തടയാന്‍ ശ്രിമക്കാതെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിക്കുയാണ് ചെയ്തു എന്നാണ് കുട്ടി നൽകിയിരിക്കുന്ന മൊഴി.

അവശനായ കുട്ടി പിതാവിനെ വിവരം അറിയിച്ചു പിതാവാണ് ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും.

English Summary

In Kochi, a 12-year-old boy was brutally assaulted by his mother and her boyfriend after the child opposed the boyfriend staying with them. The mother, a civil supplies official and YouTube presenter, had been living separately from her husband with the boy in a flat in Kaloor. Her boyfriend recently moved in permanently.

kochi-12-year-old-assaulted-by-mother-and-boyfriend

kochi crime, child assault, mother arrested, boyfriend violence, kerala news, domestic violence, child safety, police investigation

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

പുനലൂരിൽ ആറാം ക്ലാസ്സുകാരനോട് ക്രൂരത; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു

പുനലൂരിൽ ആറാം ക്ലാസ്സുകാരനെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു കൊല്ലം പുനലൂരിൽ...

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

ക്രൂഡ് ഓയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ...

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

Related Articles

Popular Categories

spot_imgspot_img