web analytics

തരം​ഗമാകാൻ പുഷ്പ 2; സൂസേകി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്; ‘സാമി’ ഗാനത്തിനോടു കിട പിടിക്കും വിധം സിഗ്നേച്ചർ ചുവടും വിഡിയോയിൽ

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ആദ്യഭാ​ഗത്തെ ​സാമി എന്ന ​ഗാനം വൻ തരം​ഗമാണ് തീർത്തത്. മറ്റൊരു ​ഗാനത്തിലൂടെ പ്രേക്ഷകരുടെ മനം കവരാനുള്ള തയ്യാറെടുപ്പിലാണ് അല്ലു അർജുനും രശ്മിക മന്ദാനയും. സൂസേകി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

​ഗാനരം​ഗം ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന അല്ലു അർജുനേയും രശ്മികയേയും വിഡിയോയിൽ കാണാം. രശ്മിക ​ഗാനത്തിന്റെ വരികളും ഡാൻസും പഠിക്കുകയാണ്. ‘സാമി’ ഗാനത്തിനോടു കിട പിടിക്കും വിധം സിഗ്നേച്ചർ ചുവടും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ഡാൻസ് സ്റ്റെപ് പ്രാക്ടീസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ബംഗാളി പതിപ്പുകൾ റിലീസ് ആയി. ശ്രേയ ഘോഷാലാണ് എല്ലാ പതിപ്പുകൾക്കും ശബ്ദം നൽകിയിരിക്കുന്നത്. ഗണേശ് ആചാര്യയാണ് കൊറിയോഗ്രഫി. ​ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2024 ആഗസ്റ്റ്‌ 15 ന് തിയറ്ററിൽ എത്തും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img