web analytics

പള്‍സര്‍ സുനി കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ ‘മാസ്’ ബിജിഎമ്മോടെ റീലാക്കി; ‘ഉളുപ്പുണ്ടോ’ എന്ന് കമന്റിട്ട യുവതിക്ക് ഭീഷണി

പള്‍സര്‍ സുനി കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ ‘മാസ്’ ബിജിഎമ്മോടെ റീലാക്കി; ‘ഉളുപ്പുണ്ടോ’ എന്ന് കമന്റിട്ട യുവതിക്ക് ഭീഷണി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായ പള്‍സര്‍ സുനിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ കടുത്ത വിവാദം.

കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ ‘മാസ്’ ബിജിഎമ്മോടെ റീലാക്കി പങ്കുവച്ചത് പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജാണ്.

കൂളിങ് ഗ്ലാസ് ധരിച്ച് മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഇറങ്ങുന്ന സുനിയുടെ ഒന്നിലധികം വിഡിയോകള്‍ ഈ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ വിഡിയോകളെ വിമര്‍ശിച്ച സ്ത്രീകളോടാണ് ഏറ്റവും ഗുരുതരമായ പ്രതികരണങ്ങള്‍ വന്നത്.

‘ഉളുപ്പുണ്ടോ’ എന്ന് കമന്റിട്ട യുവതിയോട്, അതിജീവിതയ്ക്ക് ശേഷം അടുത്തത് നീയാണെന്നും നിന്റെ ഊഴത്തിനായി കാത്തിരുന്നോളണമെന്നും മറുപടി നല്‍കിയെന്നാണ് ആരോപണം.

വിമര്‍ശിച്ച പുരുഷന്മാരോടും അശ്ലീലവും ഭീഷണിപരവുമായ ഭാഷയിലാണ് പ്രതികരണങ്ങള്‍. ചില കമന്റുകളില്‍ അവരുടെ കുടുംബത്തിലെ സ്ത്രീകളെ ലക്ഷ്യമിട്ടും ബലാത്സംഗ ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ട്.

പള്‍സര്‍ സുനിയെ ന്യായീകരിച്ചും ‘ലവ്’, ‘ഫയര്‍’ ഇമോജികളുമായി പിന്തുണ അറിയിച്ചവരും നിരവധിയായിരുന്നു. 10,000ലധികം ലൈക്കുകളാണ് ചില വിഡിയോകള്‍ക്ക് ലഭിച്ചത്.

എസ്‌യുവിക്ക് മുന്നില്‍ സിഗരറ്റ് കത്തിക്കുന്നതും സിനിമാ മാസ് ഡയലോഗുകള്‍ ചേര്‍ത്തും പുക ഊതി വിടുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് റീലുകളില്‍ കാണുന്നത്.

വിഷയം വാര്‍ത്തയായതോടെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയും പേജ് കമന്റ് ബോക്‌സ് ഓഫ് ചെയ്തു.

എന്നാല്‍ അതിന് മുന്‍പുണ്ടായ അശ്ലീല മറുപടികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തി നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

എസ്‌യുവിക്ക് മുന്നില്‍ സിഗരറ്റ് കത്തിക്കുന്ന സുനിലിന്റെ വിഡിയോയും ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകളിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ച് എല്ലാ റീലിലും സിഗരറ്റ് കത്തിക്കുന്നതും പുകയൂതി വിടുന്നതും ഒക്കെ കാണിക്കുന്നുണ്ട്.

ഒടുവില്‍ പങ്കുവച്ച പള്‍സര്‍ സുനിയുടെ വിഡിയോ തിരിച്ച് വന്നിരിക്കും എന്നാണ് കമന്റിലുള്ളത്. എന്നാല്‍ ഇത് വാര്‍ത്തയാവുകയും വിമര്‍ശിച്ച് കമന്റുകള്‍ വരികയും ചെയ്തതോടെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ്.

അതേസമയം പാര്‍ക്കര്‍ ഫോട്ടോഗ്രഫിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വ്യാപകമായി രംഗത്തെത്തിയതോടെ വിഡിയോയുടെ കമന്റ് ബോക്‌സ് ഓഫ് ചെയ്തു.

എന്നാല്‍ കമന്റ് ബോക്‌സിലെ അശ്ലീല മറുപടികളുടെ സ്‌ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വിഡിയോ പങ്കുവയ്ക്കുന്നത്.

English Summary

Controversy erupted after Instagram reels glorifying Pulsar Suni, a convicted accused in the actor assault case, went viral. The reels, shared by an Instagram page named Parker Photography, portrayed him in a ‘mass’ style with background music. When women criticised the videos, the page allegedly responded with rape threats and obscene abuse. Following widespread backlash and influencer criticism, the page disabled its comment section, though screenshots of the abusive replies continue to circulate online.

pulsar-suni-instagram-reels-rape-threat-controversy

Pulsar Suni, actor assault case, Instagram reels, Parker Photography, social media abuse, rape threat, Kerala news, online controversy

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ കൊല്ലം:...

ഗുരുതരമായ പ്രഫഷനൽ വീഴ്ചകൾ: യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി

യുകെയിൽ മലയാളി നഴ്സിനെതിരെ കടുത്ത നടപടിയുമായി എൻഎംസി ലണ്ടൻ: ചികിത്സാ പിഴവുകളുടെ പേരിൽ...

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി; തട്ടിപ്പ് നടത്തിയത് ഓട്ടോ ഡ്രൈവർ

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി മൂന്നാർ: പഞ്ചായത്ത്...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

15,000 ജോലികൾ വെട്ടിക്കുറച്ച് വൻ പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ജീവനക്കാരുടെ ലൈബ്രറി, പത്രം എന്നിവ നിർത്തലാക്കി മൈക്രോസോഫ്റ്റ്; കാരണം ഇതാണ്….

ജീവനക്കാരുടെ ലൈബ്രറി, പത്രം എന്നിവ നിർത്തലാക്കി മൈക്രോസോഫ്റ്റ് മൈക്രോസോഫ്റ്റ് മാസങ്ങളായി കൃത്രിമബുദ്ധി...

Related Articles

Popular Categories

spot_imgspot_img