web analytics

ഭ്രമയുഗം ഒ.ടി.ടി റിലീസ് 30 കോടിക്കോ ? പ്രതികരിച്ച്‌ നിർമാതാവ്

മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15 ന് റിലീസ് ചെയ്ത ചിത്രം മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. ആറ് ദിവസം കൊണ്ട് 15 കോടിയാണ് ഭ്രമയുഗം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. 34 കോടിയാണ് ആഗോള കളക്ഷൻ. ഇപ്പോൾ വലിയ ചർച്ചയാക്കുന്നത് ഭ്രമയുഗത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് .

30 കോടി രൂപക്ക് സോണി ലിവ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കി എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ എത്തിയിരിക്കുകയാണ്. ‘പ്രചരിക്കുന്ന എല്ലാം ശരിയല്ല. ചിത്രം ആസ്വദിക്കുക. അതിലെ താരങ്ങളുടെ കഴിവിനെ അഭിനന്ദിക്കൂ’ എന്ന് നിർമാതാവ് എക്സിൽ കുറിച്ചു. അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Read Also : ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിനെതിരെ ഫെഫ്ക ; നിലപാട് പുന: പരിശോധിക്കണം

spot_imgspot_img
spot_imgspot_img

Latest news

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിലൊരിക്കൽ...

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി’യെ തേടി നെറ്റിസൺസ്

ആഡാർ ലുക്ക്; കൊല്ലുന്ന നോട്ടം; ആരാണവൾ; ആ അജ്ഞാത സുന്ദരി'യെ തേടി...

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോയമ്പത്തൂരിൽ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത പീഡനം കോയമ്പത്തൂർ: നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിൽ...

Other news

ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം; ‘കാലുകളിലും തുടകളിലും പലതവണ സ്പർശിച്ചു, നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല’

ബെംഗളൂരുവിൽ യാത്രക്കാരിയോട് റാപ്പിഡോ ഡ്രൈവറിന്റെ അതിക്രമം ബെംഗളൂരു നഗരത്തിൽ നടന്ന ഒരു ബൈക്ക്...

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; വെളുത്ത പൊടിയിൽ നിന്ന് പലർക്കും അസ്വസ്ഥത; അന്വേഷണം

യുഎസ് സൈനിക താവളത്തിൽ സംശയാസ്പദ പാക്കറ്റ്; അന്വേഷണം വാഷിങ്‌ടൻ ∙ അമേരിക്കയിലെ പ്രമുഖ...

പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിച്ചു; അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവുശിക്ഷ

പത്താം ക്ലാസ് വിദ്യാർഥിക്ക് പീഡനം; വീട്ടമ്മയ്ക്ക് 54 വർഷം തടവ് ചെന്നൈയിൽ പത്താംക്ലാസിൽ...

ആളുകൾ പണയം വച്ച ഒരു കോടി രൂപയുടെ 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ

2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ ചെന്നൈ ∙ മദ്യാസക്തി...

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം; സന്ദര്‍ശനാനുമതി

വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം സഞ്ചാരികള്‍ക്ക് ഇടുക്കി...

ട്രെയിൻ യാത്രയിലെ പ്രശ്‌നങ്ങൾ ഇനി വാട്സ്ആപ്പിൽ തന്നെ പൊലീസിനെ അറിയിക്കാം

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന അനിഷ്ട സംഭവങ്ങൾ ഇനി ഫോൺ കോൾ...

Related Articles

Popular Categories

spot_imgspot_img