തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു

തൃശ്ശൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് 10 യാത്രക്കാർക്ക് പരിക്കേറ്റു. തൃശ്ശൂര്‍ പുറ്റേക്കരയിലാണ് അപകടമുണ്ടായത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.

ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം മറിയുകയായിരുന്നു. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് സ്ഥലത്തു നിന്നും മാറ്റാനുള്ള ശ്രമം തുടരുകയാണ്.

തലപ്പാടി അപകടം; ബസ് ഡ്രൈവർ അറസ്റ്റിൽ

കാസർഗോഡ്: തലപ്പാടി വാഹനാപകടത്തിൽ കർണാടക ആർടിസി ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ബാഗൽകോട്ട് സ്വദേശി നിജലിംഗപ്പ (47) യാണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ മനപൂർവ്വമല്ലാത്ത നരഹത്യക്ക് ആണ് കേസെടുത്തിരിക്കുന്നത്.

കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലുണ്ടായ അപകടത്തില്‍ ആറുപേരാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളെന്നാണ് വിവരം.കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്നു കർണാടക ആർടിസി ബസ്. സര്‍വീസ് റോഡിലൂടെ പേകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നുവെന്നാണ് വിവരം. ബസിന്റെ ടയര്‍ തേഞ്ഞ് തീര്‍ന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അപകടത്തില്‍ പരുക്കേറ്റ സുരേന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കര്‍ണാടക മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Summary: A private bus overturned at Puttukkara in Thrissur, leaving 10 passengers injured. The bus lost control and overturned across the road, causing panic among commuters. The injured have been shifted to a nearby hospital

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ മനാമ ∙ വൃക്ക വിൽക്കാമെന്ന വ്യാജ...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ...

രാഹുലിനെതിരെ അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജിയ്ക്ക്

രാഹുലിനെതിരെ അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജിയ്ക്ക് തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗികാരോപണങ്ങള്‍...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി തിരുവനന്തപുരം: ഉത്തരേന്ത്യയിൽ കനത്ത മഴ മൂലം...

Related Articles

Popular Categories

spot_imgspot_img