web analytics

കെഎസ്ആർടിസി ബസിൽ യുവാവിന്റെ ആക്രമണം

കെഎസ്ആർടിസി ബസിൽ യുവാവിന്റെ ആക്രമണം

കൊച്ചി: കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. കൊച്ചി വൈറ്റില ജങ്ഷനിൽ വെച്ചാണ് ആക്രമണമുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവറായ യുവാവ് മർദിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവറായ റിന്‍റോയ്ക്കാണ് മർദനമേറ്റത്. ലോറിക്ക് സൈഡ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിൽ പാഴ്സൽ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു.

വൈറ്റിലയിൽ യാത്രക്കാരെ ഇറക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഡ്രൈവർമാർ കയറുന്ന വാതിലിലൂടെ ഷിഹാസ് ഉമ്മർ ബസിൽ കയറുകയായിരുന്നു. പിന്നാലെട്ട് റിന്‍‌റോയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിവള കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു.

തുടർന്ന് കണ്ടക്ടറും ബസിലെ യാത്രക്കാരും ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതോടെ ഷിഹാസ് ഉമ്മർ അവർക്കെതിരെയും തിരിഞ്ഞു.ആളുകൾ കൂടിയതോടെ ബസിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എല്ലാവരും ചേർന്ന് തടഞ്ഞുവച്ചു.

പിന്നാലെ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ബസ് തന്‍റെ ലോറിക്ക് സൈഡ് നൽകിയില്ലെന്നും ബസിടിച്ച് ലോറിയുടെ മിറർ പൊട്ടിയെന്നുമാണ് ഷിഹാസ് പൊലീസിനോട് പറഞ്ഞത്.

കെഎസ്ആർടിസി ബസിൽ സാഹസിക യാത്ര

മുവാറ്റുപുഴ: ഓണാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്ത് വിദ്യാർത്ഥികൾ.

മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്.

വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ കാറുകളും എസ് യു വികളുമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സാഹസിക യാത്ര.

ഓണാഘോഷത്തിന്റെ പേരിൽ അപകടകരമായ രീതിയിൽ നടത്തിയ വിദ്യാർത്ഥികളുടെ സാഹസികയാത്ര സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങൾ വാടകയ്ക്കെടുത്ത് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊതുജനങ്ങളും സാമൂഹിക മാധ്യമങ്ങളും രൂക്ഷമായി പ്രതികരിക്കുകയാണ്.

Summary: A KSRTC bus driver, Rinto, was attacked with an iron rod by a lorry driver at Vyttila Junction, Kochi. The incident sparked outrage among passengers and locals.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img