കുർബാന നടക്കുന്നതിനിടെ വൈദികനെ ആക്രമിച്ചതായി പരാതി. കോട്ടയത്ത് വൈദികൻ ജോൺ തോട്ടുപുറത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ വച്ചാണ് സംഭവം. Priest attacked during mass in Kottayam.
സംഘർഷത്തെ തുടർന്ന് വിശ്വാസികളും ചേരി തിരിഞ്ഞ് ഏറ്റമുട്ടി. ആക്രമണം നടത്തിയതിനു പിന്നിൽ വിമത വിഭാഗത്തിൽ പെട്ട ആളുകളാണ് എന്ന് വൈദികൻ ആരോപിക്കുന്നു.
കുർബാനക്കിടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയാണ്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്.