web analytics

270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ കഴുത്തിൽ വീണു; പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം

രാജസ്ഥാൻ: പരിശീലനത്തിനിടെ പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം. ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ യാഷ്തിക ആചാര്യ(17) ആണ് മരിച്ചത്.

രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം. പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ താരത്തിന്റെ കഴുത്തിൽ വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജൂനിയർ നാഷണൽ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവാണ് പതിനേഴുകാരിയായ യഷ്തിക ആചാര്യ.

ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. പോലീസ്ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, യാഷ്തിക ആചാര്യ തന്റെ പരിശീലകനോടൊപ്പം പരിശീലനം നടത്തുന്നതിനിടെ ഭാരമേറിയ ബാർബെൽ വഴുതി അവരുടെ മേൽ വീണത്.

ആഘാതം ഗുരുതരമായതിനാൽ അവരുടെ കഴുത്ത് ഒടിങ്ങിരുത്ത. അവരെ സഹായിച്ച പരിശീലകനും നിസാര പരിക്കേറ്റു. യഷ്ടിക ആചാര്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img