web analytics

ഹവാല ഇടപാടുകൾക്ക് തട്ടിക്കൂട്ട് രാഷ്ട്രീയ പാർട്ടികൾ; സർദാർ വല്ലഭായി പട്ടേൽ പാർട്ടിയെന്ന് കേട്ടിട്ടുപോലുമില്ല, ഇവർ പിരിച്ചത് 56 കോടി

മുംബൈ: ഇന്ത്യാക്കാർ ആരെങ്കിലും സർദാർ വല്ലഭായി പട്ടേൽ പാർട്ടിയെന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ആദായനികുതി വകുപ്പ് കേട്ടിട്ടുണ്ട്. ഇവർ നൽകുന്ന വിവരപ്രകാരം ഈ പാർട്ടിക്ക് 2022 ൽ 56 കോടി രൂപ സംഭാവന കിട്ടിയിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേൽ പാർട്ടിയ്ക്ക് പ്രത്യക്ഷത്തിലുള്ള പ്രവർത്തനമൊന്നും കാണുന്നില്ലെങ്കിലും അവർ സംഭാവന ഇനത്തിൽ 55.5 കോടി രൂപയോളം പിരിച്ചെടുത്തിട്ടുണ്ടെന്ന് 2022 ൽ നികുതി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വരുമാനം ചെലവഴിക്കൽ വിവരത്തിൽ പറയുന്നു. അന്വേഷണത്തിൽ ഇവരിടെ ചില സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വിവരം നാട്ടുകാർക്ക് പോലും അറിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ പാർട്ടി പ്രവർത്തിക്കുന്നത് ബോറിവലി ഈസ്റ്റിലെ ഒരു ചാളിലെ ഫോട്ടോകോപ്പി കേന്ദ്രത്തിൽ നിന്നാണെന്നും പറയുന്നു. തങ്ങൾക്ക് ഗുജറാത്തിൽ നാല് കോർപ്പറേറ്റർമാരുണ്ടായിരുന്നെന്നും ഇലക്ട്രറൽ ബോണ്ട് വഴി സംഭാവനകൾ സ്വീകരിക്കാൻ നിയമാനുസരണം ഞങ്ങളുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പാർട്ടി നേതാക്കളുടെ മറുപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുംബൈയിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മൂന്ന് പേർ സർദാർ വല്ലഭായി പട്ടേൽ പാർട്ടിയിൽ നിന്നുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2022 ൽ കിട്ടിയ 55.5 കോടിയിൽ പത്തു കോടി വിദ്യാഭ്യാസം, 15 കോടി ഭക്ഷണം, 16 കോടി ശൈത്യകാല വസ്ത്രങ്ങൾ, 11 കോടി ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവയ്ക്കായി ചെലവിട്ടതായിട്ടാണ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞത്. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. ഇൻകം ടാക്‌സ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഇത്തരം പാർട്ടികൾ മിക്കതും ഹവാല ഓപ്പറേറ്റർമാരുമായി ഒത്തുചേർന്ന് നികുതി വെട്ടിപ്പിനായി തട്ടിക്കൂട്ടിയതാണെന്നാണ്. ഹവാല ഇടപാടുകാരിൽ നിന്ന് സംഭാവനയായി തുക സ്വീകരിക്കുകയും തുടർന്ന് അവരുടെ കമ്മീഷൻ കിഴിച്ചതിന് ശേഷം പണമായി ബന്ധപ്പെട്ട ഇടപാടുകാരന് പണം തിരികെ നൽകുകയും ചെയ്യുന്നു എന്നാണ്. പാർട്ടി നേതാക്കൾക്ക് മൊത്തം തുകയുടെ 0.01% കമ്മീഷനായി ലഭിക്കുന്നു. ഹവാല ഓപ്പറേറ്റർ ഈ കക്ഷികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും അവരുടെ ഫീസ് ക്ലയന്റിൽ നിന്ന് പ്രത്യേകം ശേഖരിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം സംഭാവനയായി ലഭിക്കുന്ന തുകയ്ക്ക് 100% വരെ നികുതിയിളവ് ലഭിക്കുമെന്നതാണ് ഇത്തരം കാര്യങ്ങൾക്ക് ഇവർക്ക് സൗകര്യമായി മാറുന്നതെന്നാണ് കരുതുന്നത്.

 

Read Also: കൊച്ചിയിലെ കുപ്രസിദ്ധ ​ഗുണ്ടയുടെ വീട്ടിൽ പോലീസ് റെയ്ഡ്; കിട്ടിയത് രണ്ട് തോക്കുകളും 20 വെടിയുണ്ടകളും

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

ലോകകപ്പ് ആരാധകർക്ക് ‘സൗജന്യ കോണ്ടം’! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ കാരണം ഇതാണ്

ലോകകപ്പ് ആരാധകർക്ക് 'സൗജന്യ കോണ്ടം'! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ...

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം; മഹാരാഷ്ട്ര സംഘത്തിന് പണി കിട്ടിയതിങ്ങനെ

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം;...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

Related Articles

Popular Categories

spot_imgspot_img