പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതി നൽകിയിരുന്നു
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് പോലീസുകാരൻ. തിരുവനന്തപുരം മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനുമായ രഘുല്‍ ബാബു (35) ആണ് ആക്രമണം നടത്തിയത്. ഭാര്യയെ പ്രിയക്ക് കഴുത്തിന് വെട്ടേറ്റു.(Policeman attacked his wife in thiruvananthapuram)
ആക്രമണ സമയത്ത് കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കോടെ പ്രിയ രക്ഷപ്പെട്ടു. നിലവിൽ പ്രിയ ആശുപത്രിയിൽ ചികിത്സയിലാണ്. പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതി നൽകിയിരുന്നു. തുടർന്ന് വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു.
എന്നാൽ ശനിയാഴ്ച പ്രിയയെ വീട്ടിനുള്ളില്‍വച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിക്ക് നൽകിയ പരാതി മാരായമുട്ടം പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാഹുല്‍ ബാബുവിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും ഹാജരായില്ലെന്നാണ് വിവരം.