web analytics

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ

തിരുവനന്തപുരം: തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ പരേഡിനിടെ അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്ലാറ്റൂൺ ലീഡറുടെ കമാൻഡനുസരിച്ച് കൃത്യമായ ചുവടുകളിൽ മുന്നേറിക്കൊണ്ടിരുന്ന പൊലീസ് ട്രെയിനികൾ, “അയ്യോ പാമ്പ്!” എന്ന വിളി കേട്ടതോടെ ഒരുനിമിഷം കൊണ്ടു ചിതറോടി.

ഇഴഞ്ഞുവരുന്ന ജീവിയെ പാമ്പാണെന്ന് തെറ്റിദ്ധരിച്ചതാണ് ഈ പരിഭ്രാന്തിക്ക് കാരണം. പിന്നീട് അത് ചേരയാണെന്ന് വ്യക്തമായിരുന്നുവെങ്കിലും, പലരും ഭയന്ന് പരക്കംപാഞ്ഞോടിയതായി കാണാം.

പരേഡ് പരിശീലനത്തിൽ പഠിപ്പിക്കുന്ന നിർഭയത്വം, ഏകാഗ്രത, അച്ചടക്കം എന്നിവയെല്ലാം ഒരു നിമിഷം മറന്നുപോയ ദൃശ്യം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വിവിധ ഇടങ്ങളിൽ പാമ്പുകടിയേറ്റ സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലവും ട്രെയിനികൾക്കിടയിൽ ഭീതിയുണ്ടാക്കിയിരിക്കാമെന്നാണ് വിലയിരുത്തൽ.

English Summary

Police trainees in Thiruvananthapuram ran in panic during a parade after someone shouted “snake.” The reptile was later identified as a harmless rat snake, but the moment has gone viral on social media.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img