web analytics

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ

ആലപ്പുഴ: നൂറനാട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ച കേസിൽ പിതാവിനെയും രണ്ടാനമ്മയെയും പിടികൂടി പോലീസ്. പിതാവ് അൻസർ, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്.

അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പൊലീസ് ചോ​ദ്യം ചെയ്തുവരികയാണ്.

അതിനിടെ, കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണ ശ്രമം നടന്നു. എന്നാൽ പൊലീസ് എത്തും മുൻപ് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലാവുന്നത്.

അതേസമയം, കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.

ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിൻറെയും ക്രൂര മർദനം

ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിൻറെയും ക്രൂര മർദനം. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് കുട്ടിയെ മർദിച്ചത്.

കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്ത് വന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.

നോട്ട് ബുക്കിൽ എഴുതിയ അനുഭവ കുറിപ്പിൽ വേദന നിറഞ്ഞ കാര്യങ്ങളാണ് കുട്ടി എഴുതിയിരിക്കുന്നത്. രണ്ടാനമ്മ ചെറിയ കാര്യത്തിന് പോലും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് മനസിലാവുന്നത്.

അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്.

വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നൊക്കെ കുട്ടി എഴുതിയിട്ടുണ്ട്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു.

ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തടിച്ചു എന്ന7തും കുട്ടി എഴുതിയിട്ടുണ്ട്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.

നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം; കേസെടുത്തിട്ടും പിതാവിനേയും രണ്ടാനമ്മയേയും പിടികൂടിയില്ലെന്ന് ആക്ഷേപം

ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയിരുന്നു.

തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാൾ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഇരുവർക്കുമെതിരെ നൂറനാട് പോലീസ് കേസെടുത്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

പ്രതികളായ പിതാവ് അൻസറും രണ്ടാനമ്മ ഷെബീനയും ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ നാട്ടുകാർക്കും ബാലാവകാശ പ്രവർത്തകർക്കും കടുത്ത പ്രതിഷേധമുണ്ട്. കുട്ടിയെ കുട്ടിയുടെ ഇഷ്ടപ്രകാരം പിതാവിന്റെ മാതാവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു.

Summary: Police have arrested Ansar and his second wife Shebina for brutally assaulting a fourth-grade girl in Nooranad. The incident has sparked outrage in the local community.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ

മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ മുംബൈ: ടി20...

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കാവറ...

ഇത് ഓട്ടോ തന്നെയോ?’ ബെംഗളൂരുവിൽ ഹൈടെക് സൗകര്യങ്ങളുള്ള ഓട്ടോ വൈറൽ

ഇത് ഓട്ടോ തന്നെയോ?’ ബെംഗളൂരുവിൽ ഹൈടെക് സൗകര്യങ്ങളുള്ള ഓട്ടോ വൈറൽ ബെംഗളൂരു: സാധാരണ...

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ...

പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി

പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി ദുബായ്: ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ...

Related Articles

Popular Categories

spot_imgspot_img